More
    HomeNewsമലയാള സംഗീതത്തിന് തീരാ നഷ്ടം; ജയചന്ദ്രനെ അനുസ്മരിച്ച് ഗായകൻ വിജയകുമാർ

    മലയാള സംഗീതത്തിന് തീരാ നഷ്ടം; ജയചന്ദ്രനെ അനുസ്മരിച്ച് ഗായകൻ വിജയകുമാർ

    Published on

    ഞാനും ജയേട്ടനും തമ്മിലുള്ള ബന്ധം 2003ൽ തുടങ്ങിയതാണ്. മുംബൈയിലും അഹമ്മദാബാദിലും അദ്ദേഹത്തിന്റെ രണ്ടു ഗാനമേളകൾ നടത്താൻ വേണ്ടിയുള്ള പദ്ധതിയുമായാണ് ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് വളരെ നല്ല ബന്ധമായിരുന്നു കാത്ത് സൂക്ഷിച്ചത്. അതിനു ശേഷം 2004ലാണ് രാഗലയ തുടങ്ങുന്നത്.

    രാഗലയ ആജീവനാന്ത പുരസ്കാരം വി.ദക്ഷിണാമൂർത്തി സ്വാമികളുടെയും, പി. ലീലയുടെയും കൂടെ അർഹനായി. ഞങ്ങൾ ഇടയ്ക്കിടെ ബന്ധപ്പെടാറുണ്ടായിരുന്നു. ഒരു ശുദ്ധ മനസ്സിന്റെ ഉടമയായിരുന്നു ജയചന്ദ്രൻ. കുറച്ചു വർഷങ്ങൾക്കു ശേഷം മാതൃഭൂമിക്കുവേണ്ടി ജയേട്ടന്റെ ഒരു ഗാനമേള അവതരിപ്പിക്കാൻ എനിക്ക് അവസരം ലഭിച്ചു. മനസ്സിൽ സൂക്ഷിക്കാൻ പറ്റിയ ഒരുപാട് ഗാനങ്ങളാണ് ജയചന്ദ്രൻ പാടിയിട്ടുള്ളത്. 1982ൽ ഞാനും എന്റെ രണ്ട് സുഹൃത്തുക്കളും കൂടി മുംബൈയിൽ തരംഗിണി എന്നൊരു ഗാനമേള ട്രൂപ്പ് തുടങ്ങി. ഞാനായിരുന്നു മുഖ്യ ഗായകൻ. എല്ലാ പ്രോഗ്രാമിലും ആദ്യഗാനമായി പാടിയിരുന്നത് ജയേട്ടൻ പാടി അനശ്വരമാക്കിയ വിഘ്‌നേശ്വര ജന്മ നാളികേരം നിന്റെ ത്രിക്കാൽക്കൽ ഉടക്കുവാൻ വന്നു എന്ന ഭക്തിഗാനമായിരുന്നു. ചുരുങ്ങിയത് ഒരു നൂറു വേദിയിലെങ്കിലും ഞാൻ ഈ ഗാനം ആലപിച്ചിട്ടുണ്ട്. മലയാള സംഗീതത്തിന് ഒരു തീരാ നഷ്ടമാണ് ജയേട്ടന്റെ വിയോഗം.

    വിജയകുമാർ, രാഗലയ, മുംബൈ

    Latest articles

    സീൽ ആശ്രമത്തിലെ ഇരുനൂറോളം അന്തേവാസികൾ വോട്ട് രേഖപ്പെടുത്തി

    പലർക്കും വോട്ടവകാശം ഒരു സാധാരണ കാര്യമായിരിക്കും. എന്നാൽ ഇവർക്കത് ജീവിതത്തിലെ ചരിത്രനിമിഷമാണ്. ഒരിക്കൽ തിരിച്ചറിയാനൊരു ഐഡൻറിറ്റിയില്ലാതെ, അപമാനഭാരത്തോടെ തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട...

    മുംബൈയുടെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായക മാറ്റം. ബിജെപിയുടെ റിതു തവ്‌ഡെ മുംബൈയുടെ പുതിയ മേയറാകും,

    1997 മുതൽ തുടർച്ചയായി ശിവസേന കൈവശം വെച്ചിരുന്ന മുംബൈ മേയർ സ്ഥാനം, 25 വർഷത്തിനിടെ ആദ്യമായാണ് ബിജെപി സ്വന്തമാക്കുന്നത്....

    ചിദംബരം മഹാശിവരാത്രി നൃത്തോത്സവത്തിൽ അംബിക വാരസ്യാർ നൃത്തം അവതരിപ്പിക്കും

    ഡോംബിവില്ലി:ഡോംബിവില്ലി പാലവാ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഭരതനാട്യം ഡാൻസ് അക്കാദമിയുടെ ക്രീയേറ്റീവ് വിങ്ങ് ഡയറക്ടറായ അംബിക...

    താനെയിൽ ശ്രീ മുത്തപ്പൻ സമിതിയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7,8 തീയ്യതികളിൽ

    താനെ:മുത്തപ്പൻ സമിതി താനെയുടെ തിരുവപ്പന മഹോത്സവം ഫെബ്രുവരി 7, 8 തീയതികളിലായി ഭക്തിസാന്ദ്രമായി നടത്തപ്പെടുന്നു. ഇന്ന് രാവിലെ 5 മണിക്ക്...
    spot_img

    More like this