മാനസരോവർ കാമോത്തേ മലയാളി സമാജത്തിന്റെ പതിനാറാമത് വാർഷികാഘോഷം ജനുവരി 11 , 12 തീയതികളിൽ കാമോത്തേയിലെ സെക്ടർ ഏഴ് ന്യൂ ഇംഗ്ലീഷ് സ്കൂളിൽ വെച്ചു നടത്തുന്നു.
ONGC ചീഫ് ജനറൽ മാനേജർ S വിനോദ്‌കുമാർ മുഖ്യാതിഥിയായിരിക്കും. ഫ്ളവർസ് ചാനൽ ടോപ് സിംഗറിലൂടെ പ്രസിദ്ധനായ ഋതുരാജ് , ഒരു ചിരി ഇരു ചിരി ബംമ്പർ ചിരി താരങ്ങളായ പോൾസൺ , ഭാസി എന്നിവരുടെ നേതൃത്വത്തിലുള്ള മ്യൂസിക്കൽ കോമഡി ഷോ, പൊതുസമ്മേളനം, സമാജം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിക്കും.