ഡോംബിവ്‌ലി നാദോപാസന മ്യൂസിക് ഫൗണ്ടേഷൻ 22-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംഗീതോത്സവവും ശ്രീ സദ്ഗുരു ത്യാഗരാജ ആരാധനയും 2025 ഫെബ്രുവരി 1, 2 തീയ്യതികളിലായി അരങ്ങേറും.
ഫെബ്രുവരി 1 ശനിയാഴ്ച വൈകീട്ട് 5.30ന് ഡോംബിവ്‌ലി ഈസ്റ്റ് ബി.ആർ.മാധ്വി കോളേജ് ഓഡിറ്റോറിയത്തിൽ സംഗീതോത്സവത്തിന് തിരി തെളിയും. തുടർന്ന് 5.45 മുതൽ 7.15 വരെ ഡോംബിവ്‌ലി ഭജൻ സമാജ് അവതരിപ്പിക്കുന്ന നാമസങ്കീർത്തനം.
7.30 മുതൽ സുചിത്ര ബാലസുബ്രമണ്യം അവതരിപ്പിക്കുന്ന കർണാടക സംഗീത കച്ചേരി.
ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 7 മണിക്ക് ത്യാഗരാജ സ്മരണകളിൽ ഉഞ്ചവൃത്തി. തുടർന്ന് 8.45ന് പി എസ് കൃഷ്ണമൂർത്തിയും സംഘവും അവതരിപ്പിക്കുന്ന നാമസങ്കീർത്തനം. 11 മണിക്ക് ഗാനരാഗ പഞ്ചരത്‌ന കീർത്തനാലാപനം. 12.30 ന് അന്നദാനം.
വൈകീട്ട് 5.45 മുതൽ 6.30 വരെ ടാലെന്റ്റ് പ്രമോഷനിൽ ഹർദിക് ഗണേശൻ, ശില്പ ഹരീഷ് നായർ എന്നിവർ പങ്കെടുക്കും. 6.30 മുതൽ അവാർഡ് ദാന ചടങ്ങ് തുടർന്ന് 7 മണി മുതൽ പട്ടാഭിരാമ പണ്ഡിറ്റ് അവതരിപ്പിക്കുന്ന കർണാടക സംഗീത പരിപാടി അരങ്ങേറും വയലിൻ വിജു എസ് ആനന്ദ്, മൃദംഗം കെ ബി ഗണേഷ്, ഘടം മഹേഷ് പരമേശ്വരൻ . 10ന് മംഗളാരതിയോടെ പരിസമാപ്തി
For more details 98214 69903, 68205 65364, 98218 14108, 98672 96725