More
    HomeNewsഫെയ്മ മഹാരാഷ്ട്ര പ്രവർത്തക സംഗമവും അംഗത്വ കാമ്പയിൻ ഉൽഘാടനവുംജനുവരി 19ന് കേരള ഹൌസിൽ

    ഫെയ്മ മഹാരാഷ്ട്ര പ്രവർത്തക സംഗമവും അംഗത്വ കാമ്പയിൻ ഉൽഘാടനവുംജനുവരി 19ന് കേരള ഹൌസിൽ

    Published on

    spot_img

    ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് മഹാരാഷ്ട്ര സംസ്ഥാന കമ്മറ്റി രൂപീകൃതമായി. ഫെയ്മ മഹാരാഷ്ട്ര പ്രവർത്തക സംഗമവും സംഘടന അംഗത്വ കാമ്പയിൻ ഉൽഘാടനവും
    ജനുവരി 19 ഞായറാഴ്ച രാവിലെ 9.30 മുതൽ മുംബൈ വാശി കേരളാ ഹൗസിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

    ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന ഫെയ്മ ദേശീയ കമ്മറ്റിയുടെ പ്രവർത്തന വിപൂലികരണത്തിൻ്റെ ഭാഗമായി ഇന്ത്യയിലാകമാനമുള്ള മലയാളി സംഘടനകളുടെ അംഗത്വ വിതരണ ക്യാമ്പയിൻ ജനുവരി മുതൽ മാർച്ച് മാസം വരെയാണ് നടക്കുന്നത്.

    മഹാരാഷ്ട്ര മലയാളി സംഘടനകളുടെ അംഗത്വ ക്യാമ്പയിൻ്റെ ഭാഗമായി നടക്കുന്ന മഹാരാഷ്ട മലയാളി സംഘടന പ്രവർത്തക സമ്മേളനത്തിൽ അംഗത്വ വിതരണം ദേശീയ ജനറൽ സെക്രട്ടറി റജികുമാർ ഉൽഘാടനം ചെയ്യും. മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള സംഘടന പ്രതിനിധികൾ പങ്കെടുക്കും

    രാവിലെ 9.30 മണിക്ക് – രജിസ്ട്രേഷൻ. 10.00 മണിക്ക് ശിവപ്രസാദ് കെ നായർ സ്വാഗത പ്രസംഗം നടത്തും. തുടർന്ന് എം.ടി വാസുദേവൻ നായർ , പി.ജയചന്ദ്രൻ എന്നിവരുടെ അനുസ്മരണ പ്രമേയം സർഗ്ഗവേദി സെക്രട്ടറി രാധാകൃഷ്ണ പിള്ള അവതരിപ്പിക്കും.

    തുടർന്ന് 10.10 മുതൽ 11.30 വരെ മഹാരാഷ്ട്രയിലെ 36 ജില്ലകളിലുള്ള മലയാളി പ്രതിഭകൾ കലാപരിപാടികൾ അവതരിപ്പിക്കും.

    11.30 ന് മഹാരാഷ്ട്ര മലയാളി സംഗമം ഉൽഘാടന ചടങ്ങുകൾ. ആമൂഖ പ്രസംഗം പി.പി അശോകൻ ( സെക്രട്ടറി ഫെയ്മ മഹാരാഷ്ട്ര), അധ്യക്ഷൻ കെ.എം മോഹൻ – (പ്രസിഡണ്ട് ഫെയ്മ മഹാരാഷ്ട്ര), നോർക്കാ / പ്രവാസി ക്ഷേമ വകുപ്പ് പദ്ധതികൾ ഉൽഘാടനം റഫീഖ് ( അണ്ടർ സെക്രട്ടറി & നോർക്കാ ഡെവലപ്പ്മെൻ്റ് ഓഫീസർ വാശി മുംബൈ)

    സംഘടന അംഗത്വ വിതരണ ഉൽഘാടനം റജികുമാർ ( ജനറൽ സെക്രട്ടറി – ഫെയ്മ ദേശീയ കമ്മറ്റി )

    വയനാട് ദുരിതാശ്വാസപ്രവർത്തനങ്ങളുടെ റിപ്പോർട്ട് രക്ഷാധികാരി ജയപ്രകാശ് നായർ, ചീഫ് കോർഡിനേറ്റർ ടി.ജി സുരേഷ്കുമാർ എന്നിവർ അവതരിപ്പിക്കും

    വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് ജോഷി തയ്യിൽ -മുംബൈ, കെ.എസ് വൽസൻ – കൊങ്കൺ, നാസിക് സോൺ പ്രതിനിധി, ബിനു ജേക്കബ് മറാട്ടവാഡ സോൺ, കെ.എസ് സജീവ് -.പൂനെ സോൺ, അനിൽ മാത്യൂ -നാഗ്പൂർ സോൺ, ശശി കേലോത്ത് – അമരാവതി സോൺ എന്നിവരുടെ ആശംസാ പ്രസംഗം.

    12.30 മുതൽ കലാപരിപാടികൾ തുടരും. തുടർന്ന് പങ്കെടുത്ത കലാപ്രതിഭകൾക്ക് സമ്മാനദാനം.

    ഫെയ്മ മഹാരാഷ്ട്ര ട്രഷറർ അനു ബി നായർ കൃതജ്ഞത രേഖപ്പെടുത്തും.

    Latest articles

    പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും ഇടം നേടി രാജൻ കിണറ്റിങ്കരയുടെ കവിതാ സമാഹാരം

    രാജൻ കിണറ്റിങ്കര എഴുതി പ്രമുഖ എഴുത്തുകാരൻ  സി. രാധാകൃഷ്ണന്റെ അവതാരികയിൽ  2014 -15 ൽ പ്രസിദ്ധീകരിച്ച "കാലഭേദങ്ങൾ" എന്ന...

    ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു

    ഡോംബിവ്‌ലി പലാവ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന, ഇന്റർനാഷണൽ ഡാൻസ് കൗൺസിൽ ( യുനെസ്കോ ) അംഗത്വമുള്ള ട്രൂ ഇന്ത്യൻ...

    ബോംബെ കേരളീയ സമാജം 59മത് വാർഷിക നടത്ത മത്സരം നടത്തി

    ബോംബെ കേരളീയ സമാജം ഇന്ന് (02.02.2025) മുംബൈയിൽ നടത്ത മത്സരം സംഘടിപ്പിച്ചു. ദാദർ ശിവാജി പാർക്കിൽ രാവിലെ 6-30...

    കേരളീയ കൾച്ചറൽ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ

    കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ പത്താമത് പൊതുയോഗം നടന്നു. കെ.സി എസ് ഓഫിസ് അങ്കണത്തിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ...
    spot_img

    More like this