സോനം കപൂറിന്റെ അമിതാവേശം ദുൽഖറിനെ വെട്ടിലാക്കി

0

സോനം കപൂറിന്റെ ട്വീറ്റ് ആണ് നമ്മുടെ സ്വന്തം ദുൽഖറിനെ മുംബൈ പോലീസിന്റെ ഔദ്യോദിക ട്വിറ്റർ പേജിലെത്തിച്ചത്.  കാറിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് മൊബൈൽ ഫോൺ നോക്കുന്ന താരത്തിന്റെ വീഡിയോ സോനംകപൂർ ട്വീറ്റ് ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളെ ഗൗരവ പൂർവം നിരീക്ഷിക്കുന്ന മുംബൈ പോലീസിന്റെ ശ്രദ്ധയിൽ പെട്ട സോനത്തിന്റെ ട്വീറ്റിന് സമയം പാഴാക്കാതെ തന്നെ മറുപടിയും നൽകി. വാഹനത്തിലിരുന്ന് ഫോൺ ഉപയോഗിച്ച ദുൽഖർ സൽമാന് ഉപദേശം നൽകിയാണ് മുംബൈ പോലീസ് സോനത്തിന്റെ ട്വീറ്റിനോട് പ്രതികരിച്ചത്. മുംബൈ പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയായിരുന്നു പോലീസിന്റെ സാരോപദേശം

ഡ്രൈവ് ചെയ്യുമ്പോഴുള്ള ഇത്തരം സ്റ്റണ്ടുകൾ മറ്റ് ഡ്രൈവർമാരുടെ ജീവൻ കൂടിയാണ് അപകടത്തിലാക്കുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലന്നുമാണ് മുംബൈ പോലീസിന്റെ ട്വീറ്റ്. എന്നാൽ മുംബൈ പോലീസിന് തെറ്റുപറ്റിയതാണെന്ന് അറിയിച്ച് ഉടനെ തന്നെ ദുൽഖർ തിരുത്തുമായി റീ ട്വീറ്റ് ചെയ്തു. കാര്യമറിയാതെയാണ് മുംബൈ പോലീസിന്റെ പ്രതികരണമെന്നായിരുന്നു ദുൽഖറിന്റെ വിശദീകരണം. കാർ ഒരു ട്രക്കിൽ ആയിരുന്നെന്നും ആ ട്രക്ക് ചിത്രീകരണത്തിന് വേണ്ടിയുള്ള ക്യാമറ റിഗ് ആണെന്നും ട്വീറ്റിൽ പറയുന്നു. അതുകൊണ്ടു തന്നെ താൻ ആഗ്രഹിച്ചാൽ പോലും കാർ ഓടിക്കാൻ കഴിയുമായിരുന്നില്ലയെന്നും ദുൽഖർ മറുപടിയായി ട്വീറ്റ് ചെയ്തു. കൂടെ ഈ സമയമെടുത്ത ഒരു വിഡിയോയും പോസ്റ്റ് ചെയ്തതോടെ ജാള്യത മറയ്ക്കാൻ മുംബൈ പോലീസ് രക്ഷകൻ ചമയുകയായിരുന്നു.

മുംബൈ പോലീസും ദുൽഖറും തമ്മിൽ നടന്ന ട്വീറ്റ് വൈറൽ ആയതോടെ സോനം കപൂറും രംഗത്തെത്തി. മുംബൈ പോലീസിന്റെ നടപടിയിൽ ഖേദമറിയിച്ചാണ് ദുൽഖറിന് പിന്തുണയുമായി സോനം ട്വീറ്റ് ചെയ്തത്. സംഗതി ആരാധകർ ഏറ്റെടുത്തതോടെ ന്യായീകരണവുമായി മുംബൈ പോലീസ് വീണ്ടുമെത്തി. തങ്ങളെ സംബന്ധിച്ച് എല്ലാവരും സ്പെഷ്യലാണെന്നും പൊതുജനങ്ങളുടെ കാര്യത്തിലുമുള്ള കരുതലിന്റെ ഭാഗമായാണ് പ്രതികരിച്ചതെന്നും പോലീസ് ട്വീറ്റ് ചെയ്തു. നിങ്ങളുടെ സുരക്ഷയിൽ പാളിച്ചകളില്ലാത്തതിൽ സന്തോഷമുണ്ടെന്നും ദുൽഖറിന് മറുപടിയായി മുംബൈ പോലീസ് റീ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here