More
    HomeNewsകവിതാ സമാഹാരത്തിന്റെ കവർ പേജ് പ്രകാശനം സോഷ്യൽ മീഡിയ വഴി നടന്നു

    കവിതാ സമാഹാരത്തിന്റെ കവർ പേജ് പ്രകാശനം സോഷ്യൽ മീഡിയ വഴി നടന്നു

    Published on

    spot_img

    ഡിജിറ്റൽ യുഗത്തിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്തിയാണ് നിഴൽ മാഗസിൻ പുറത്തിറക്കുന്ന പതിനഞ്ചാമത്തെ കവിതാ സമാഹാരമായ “ഒരേ ദൂരം അതേ പകൽ” കവർ പേജ് പ്രകാശനം സോഷ്യൽ മീഡിയ വഴി നടന്നത്. പുതുതലമുറയിലെ എൺപതോളം എഴുത്തുകാരെ ഉൾപ്പെടുത്തി പുറത്തിറങ്ങുന്ന പുസ്തകത്തിലെ എഴുത്തുകാരുടെ സോഷ്യൽ മീഡിയകളിലൂടെയാണ് കവർ പേജ് വെളിച്ചം കണ്ടത്.

    മലയാളത്തിന്റെ മഹാനടൻ മധുവിന്റെ ആശംസയും പ്രശസ്ത എഴുത്തുകാരൻ പ്രഭാ വർമ്മയുടെ കവിതയും ഉൾപ്പെടുത്തിയാകും പുസ്തകം പുറത്തിറങ്ങുന്നത്. മൈത്രി ബുക്സ് ആണ് പ്രസാധകർ.നിഥിൻകുമാർ ജെ, അലീഷ അഷ്‌റഫ്‌ എന്നിവരാണ് എഡിറ്റേഴ്സ്.

    സജിത്ത് എസ്, രമ്യ ആർ, അജി ആർ എസ്, ഇന്ദു ഗിരിജൻ, ഷാൻസിങ് പി രവീന്ദ്രൻ, സജിത, തൃത് വി സുഷാന്ത്, എബിൻസ് എൽദോസ്, ബിജു പത്മനാഭൻ, രവീന്ദ്രൻ ശ്രീധരൻ, ഫസ്ന സന, അജിത സജി, രാകേഷ് വി ആർ, പ്രസാദ് എം ഡി, സതി മോഹൻദാസ് മേലഡൂർ, ശ്രീദേവി ജി, ഡോ.പി വി നാരായണൻ നായർ, ജോമ കുഞ്ഞൂഞ്ഞ്, നസീറ വാഴക്കാട്, നൗഫൽ മാനന്തവാടി, ഷനാമ കെ ആർ, അനിത എം കെ, ലത ദേവ്, സൗമ്യ ദേവസ്യ, അഞ്ജലി പ്രകാശ്, അനന്തു അരുവിയോട്, രജനി സുരേഷ്, ശാരങ്കൻ വളയംകുളം, ആദിത്യ ടി ജെ, ജാസ്മിൻ ജിൻസ, സുഗത ബാലകൃഷ്ണൻ, ആസിഫ, രഞ്ജിത വി കെ, ഉണ്ണികൃഷ്ണൻ പുലരി , പ്രബിത ജീഗീഷ്, ഹാജറ സ്വാലിഹ്, സായ് സൂര്യ, വിജയ കുമാർ മേനോൻ, രോഹിണി ആർ മാരാർ, ജയ വാര്യർ, ഖമറു ഫാത്തിമ, ഷിനു വൈ ദാസ്, മൃദുല സജിത്ത്, വൽസല കെ ബി, ഐശ്വര്യ വി, സുമേഷ് ടി സി, അശ്മിൽ വെള്ളലശ്ശേരി, അമൃത ചന്ദ്ര, വിഷ്ണു കെ പി, ജ്യോസ്നി സജിത്ത്, കാർത്തിക, രാഹുൽ ഉണ്ണി, ശ്രുതി എൻ പി, വസന്ത കുമാർ കെ ജി, സനിൽ കുമാർ വള്ളികുന്നം, സ്വാതി യു ഷെട്ടി, ഷാജി തരയ്യങ്ങൽ, ആന്റണി പ്രത്താസ്, ദീപ്തി ശശിധരൻ, ജുവൽ വി എസ്, സ്വാലിഹ റഫീഖ്, മഞ്ജുഷ ഭട്ടതിരി, സേഗ, മീര രാധാകൃഷ്ണൻ, സന്തോഷ് കുമാരി, നജീബ കെ സി, എം എസ് ആനന്ദൻ, സുമ മണി, രാജ്കുമാർ ഏങ്ങണ്ടിയൂർ, അനിജ സജി, മനു മാധവ്, ശ്രീലേഖ ബിനുകുമാർ, കവിത കെ സി. റൈസി ടീച്ചർ,കലാം പെരുമാതുറ,രമ്യ രാജൻ, അനസൂയ ജയകുമാർ തുടങ്ങി എൺപതോളം എഴുത്തുകാരുടെ സന്തോഷവും സങ്കടവും പ്രതീക്ഷയും വിരഹവും പ്രണയവുമൊക്കെയാണ് ഈ പുസ്തകത്തിൽ വരികളായി പുതുതലങ്ങൾ സൃഷ്ടിക്കുന്നത്.

    മലയാള സാഹിത്യ ലോകത്തിലേക്ക് നിഴൽ കൈപിടിച്ചുയർത്തിയ എഴുത്തുകാർ ആയിരത്തിലധികമാണ്. രണ്ട് വർഷത്തിലേറെയായി ഓൺലൈൻ മാധ്യമ രംഗത്തും അച്ചടി മാധ്യമ രംഗത്തും നിഴൽ മാഗസിന്റെ സജീവ സാന്നിധ്യമുണ്ട്.നിരവധി പ്രശസ്ത വ്യക്തികളുടെ ആശംസകളോടെയും അനുഗ്രഹത്തോടെയും നിഴൽ മാഗസിൻ രണ്ട് വർഷം പിന്നിടുമ്പോൾ നിഴൽ എത്തി നിൽക്കുന്നത് ഓൺലൈൻ സാഹിത്യ മാധ്യമത്തിന്റെ മുൻ നിരയിലാണ്.

    ബഹുമാന്യനായ കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റെ ആശംസകളോടെ നിഴലിന്റെ പത്തു കവിതാ സമാഹാരങ്ങളും മലയാളത്തിന്റെ മഹാനടൻ മധുവിന്റെ ആശംസയുമായി നിഴലിന്റെ ബാലസാഹിത്യകൃതി ഉൾപ്പെടെ ഒൻപത് പുസ്തകങ്ങളും ഈ കാലയളവിൽ പുറത്തിറങ്ങിയിട്ടുണ്ട്.

    നിഴലിലെ എഴുത്തുകാർക്ക് എഴുത്തിലെ ആദ്യ ചുവടെന്ന് ആശയവുമായി തുടങ്ങിയ സാഹിത്യ കൂട്ടായ്മയായ നിഴൽ സാഹിത്യ കലാ സാംസ്കാരിക വേദി ധാരാളം എഴുത്തുകാരെക്കൊണ്ട് സമ്പന്നമാണ്.ലോകത്തിന്റെ പലയിടത്തു നിന്നും എഴുത്തുകാരുള്ള നിഴൽ സാഹിത്യ കലാ സാംസ്കാരിക വേദിയുടെ ആസ്ഥാനം ഇടുക്കി ജില്ലയിലെ തൊടുപുഴയാണ്.കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക പതിപ്പുകൾ, ബാലസാഹിത്യങ്ങൾ എന്നിവ അച്ചടി മാധ്യമത്തിലും ഓൺലൈൻ മാധ്യമത്തിലും ഇടം നേടിയിട്ടുണ്ട്.കുട്ടികളുടെ ചിത്രരചനകൾക്കും അവരുടെ സാഹിത്യ വാസനകൾക്കും പ്രാധാന്യം നൽകിക്കൊണ്ട് ഓരോ ബാലസാഹിത്യവും പുറത്തിറങ്ങുന്നു.

    മുംബൈ നഗര വാർത്തകളും പ്രവാസി മലയാളി വിശേഷങ്ങളും വിരൽത്തുമ്പിൽ .. For regular update like and follow

    Latest articles

    പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും ഇടം നേടി രാജൻ കിണറ്റിങ്കരയുടെ കവിതാ സമാഹാരം

    രാജൻ കിണറ്റിങ്കര എഴുതി പ്രമുഖ എഴുത്തുകാരൻ  സി. രാധാകൃഷ്ണന്റെ അവതാരികയിൽ  2014 -15 ൽ പ്രസിദ്ധീകരിച്ച "കാലഭേദങ്ങൾ" എന്ന...

    ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു

    ഡോംബിവ്‌ലി പലാവ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന, ഇന്റർനാഷണൽ ഡാൻസ് കൗൺസിൽ ( യുനെസ്കോ ) അംഗത്വമുള്ള ട്രൂ ഇന്ത്യൻ...

    ബോംബെ കേരളീയ സമാജം 59മത് വാർഷിക നടത്ത മത്സരം നടത്തി

    ബോംബെ കേരളീയ സമാജം ഇന്ന് (02.02.2025) മുംബൈയിൽ നടത്ത മത്സരം സംഘടിപ്പിച്ചു. ദാദർ ശിവാജി പാർക്കിൽ രാവിലെ 6-30...

    കേരളീയ കൾച്ചറൽ സൊസൈറ്റിക്ക് പുതിയ ഭാരവാഹികൾ

    കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ പത്താമത് പൊതുയോഗം നടന്നു. കെ.സി എസ് ഓഫിസ് അങ്കണത്തിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ...
    spot_img

    More like this

    പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും ഇടം നേടി രാജൻ കിണറ്റിങ്കരയുടെ കവിതാ സമാഹാരം

    രാജൻ കിണറ്റിങ്കര എഴുതി പ്രമുഖ എഴുത്തുകാരൻ  സി. രാധാകൃഷ്ണന്റെ അവതാരികയിൽ  2014 -15 ൽ പ്രസിദ്ധീകരിച്ച "കാലഭേദങ്ങൾ" എന്ന...

    ട്രൂ ഇന്ത്യൻ വാർഷിക ആഘോഷം; ലളിത ധാര ഉത്‌ഘാടനം നിർവഹിച്ചു

    ഡോംബിവ്‌ലി പലാവ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന, ഇന്റർനാഷണൽ ഡാൻസ് കൗൺസിൽ ( യുനെസ്കോ ) അംഗത്വമുള്ള ട്രൂ ഇന്ത്യൻ...

    ബോംബെ കേരളീയ സമാജം 59മത് വാർഷിക നടത്ത മത്സരം നടത്തി

    ബോംബെ കേരളീയ സമാജം ഇന്ന് (02.02.2025) മുംബൈയിൽ നടത്ത മത്സരം സംഘടിപ്പിച്ചു. ദാദർ ശിവാജി പാർക്കിൽ രാവിലെ 6-30...