Mayilpeeli – Curtain raiser

മഹാനഗരത്തിലെ മലയാളം ഇനി കവിതയുടെ മയിൽ‌പ്പീലികൾ വിടർത്തിയാടും.   പ്രവാസ ലോകത്ത് ആദ്യമായി കവിതക്കായി ഒരുക്കിയ റിയാലിറ്റി ഷോക്ക് തിരശീല ഉയരുന്നു . 

0
മുംബൈ മലയാളി പ്രതിഭകൾക്കായി വിഭാവനം ചെയ്ത ആദ്യ കാവ്യാലാപന മത്സരത്തിന്റെ ആദ്യ ഘട്ടം പൻവേൽ ബൽവന്ത് ഫാദ്‌ക്കെ ഹാളിൽ വച്ച്  ഏപ്രിൽ 1 ന് രാവിലെ 9 മണി മുതൽ ആരംഭിക്കും. കേരളത്തിൽ നിന്നെത്തുന്ന പ്രഗത്ഭരായ കവികളായിരിക്കും വിധികർത്താക്കൾ.
ഫെബ്രുവരിയിൽ നടന്ന ശബ്ദപരിശോധനയിൽ 49 പേരാണ് മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പങ്കെടുത്തത്.
മലയാളത്തിന്റെ സത്വവും സംസ്കാരവും നെഞ്ചിലേറ്റി പുത്തൻ തലമുറ അവർ മനസ്സിൽ താലോലിച്ച കവിതകൾ സദസ്സിനു മുന്നിൽ ആലപിച്ചു .
അവയിൽ പ്രണയത്തിന്റെ ശീലുകളുണ്ടായിരുന്നു , വിരഹത്തിന്റെ നോവുകൾ ഉണ്ടായിരുന്നു, വിശപ്പിന്റെ നിലവിളി ഉണ്ടായിരുന്നു . നാളെയുടെ സ്വപ്നങ്ങളുണ്ടായിരുന്നു .
ONV  യും വൈലോപ്പിള്ളിയും ചങ്ങമ്പുഴയും വേദിയിൽ മുംബൈയിലെ കാവ്യലോകത്തെ ഇളം തലമുറക്കാരുടെ ആലാപനത്തിലൂടെ വീണ്ടും പുനർജനിക്കുകയായിരുന്നു.
പുതിയ കാലത്തിന്റെ പ്രതിനിധികളായ മധുസൂദനൻ നായരും മുരുകൻ കാട്ടാക്കടയും ബാലചന്ദ്രൻ  ചുള്ളിക്കാടും അനിൽ പനച്ചൂരാനും എല്ലാം കാവ്യ ഭംഗിയുടെ  ഋതു   ഭേദങ്ങൾ സദസ്സിനു സമ്മാനിച്ചു .
നാറാണത്ത് ഭ്രാന്തൻ എന്ന ഒരൊറ്റ കവിതയിലൂടെ മനസ്സിന്റെ ഭ്രാന്ത ചിന്തകൾക്ക് വിവേകത്തിന്റെയും വിവേചനത്തിന്റെയും നേരറിവുകൾ പകർന്ന മധുസൂദനൻ നായരുമായി സംവദിക്കാൻ മത്സരാർത്ഥികൾക്ക് കിട്ടിയ അസുലഭ അവസരം കൂടിയായിരുന്നു മയിൽ‌പീലി

LEAVE A REPLY

Please enter your comment!
Please enter your name here