നവി മുംബൈ സെക്ടർ 15 ഖാർഘർ അയ്യപ്പ ക്ഷേത്രത്തിൽ നാളെ ജനുവരി 14 രാത്രി 8 മണി മുതൽ മൃദു നാട്യാർപ്പണ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ അരങ്ങേറും.
മകരസംക്രാന്തിയുടെ പുണ്യം സായാഹ്നത്തിൽ 21 കലാകാരികൾ മൃദുല പ്രദോഷ് ചിട്ടപ്പെടുത്തിയ ചുവടുകൾക്കൊപ്പം നൃത്താർച്ചന നടത്തും.
ഗംഗ, അഥീന, ശ്രീയ, അൻവി, ഗൗരി, അത്രേയി, വിനേത, വൈഷ്ണവി, ഡെലിഷ, രേഷ്മ, സേതുലക്ഷ്മി, ശരണ്യ, ദീപ, ശില്പ, ശ്രീലത, ഭവിത, ശൈലജ, ജീന, ഹേമ, ഇന്ദു, സ്മിത എന്നീ കലാകാരികളാണ് അണി നിരക്കുന്നത്.
.
പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്ന സവിശേഷമായ സന്ധ്യയിലാണ് ദേവഗണങ്ങളുടെ ആശിർവാദം തേടി ഭക്തിഗാനങ്ങൾക്കൊപ്പം മുംബൈയിലെ കലാകാരികൾ നൃത്താർച്ചന നടത്തുന്നത്.