വരികൾക്കിടയിലൂടെ

വരികൾക്കിടയിലൂടെ വായിക്കാൻ മറന്നവ കോറിയിടുകയാണ് കാർട്ടൂണിസ്റ്റും സാഹിത്യകാരനുമായ രാജൻ കിണറ്റിങ്കര

0

രാജസ്ഥാനിലും കാർഷിക കടങ്ങൾ എഴുതിതള്ളി കോൺഗ്രസ്

തള്ളുകൾ കേട്ട് കേട്ട് ശരിയായ തള്ളൽ ഏതെന്ന് തിരിച്ചറിയാതായി

അമിത് ഷാ ഡിസംബർ 31 ന് കേരളത്തിൽ

ദേ, ആള് സ്ഥലത്തുണ്ടായിട്ട് പിറ്റേന്നത്തെ പരിപാടിക്ക് നമ്മള് ക്ഷണിക്കാഞ്ഞാൽ മോശാണ് ട്ടാ

ഹർത്താലിനെതിരെ വ്യാപാരികൾ , ഇനി സഹകരിക്കില്ല

പ്രതിഷേധ സൂചകമായി ഒരു ഹർത്താലങ്ങു നടത്തണം, അല്ല പിന്നെ

സോഷ്യൽ മീഡിയയിൽ മോദിയേയും ബിജെപിയെയും വിമർശിച്ച് പോസ്റ്റ് മാധ്യമ പ്രവർത്തകന് 12 മാസം തടവ്

രാഹുലിനെയും കോൺഗ്രസിനെയും വിമർശിച്ചൊരു മറു പോസ്റ്റിട് , ശിക്ഷയിൽ ഇളവു കിട്ടിയേക്കാം

സ്വപ്നം കാണാൻ പോലും റ്റ്യൂഷന് പോകുന്നയാൾ. രാഹുലിനെ കളിയാക്കി സ്‌മൃതി ഇറാനി

അഡ്മിഷൻ കിട്ടിയില്ല രാഹുലിന്, ട്യൂഷൻ സെൻററിൽ സ്വപ്‌നങ്ങൾ പൊലിഞ്ഞവരുടെ തിരക്ക്

  • രാജൻ കിണറ്റിങ്കര

LEAVE A REPLY

Please enter your comment!
Please enter your name here