സാമൂഹിക പ്രതിബദ്ധതയുള്ള വിഷയവുമായി മുംബൈ വ്യവസായി നിർമിച്ച ചിത്രത്തിന് നഗരത്തിലും മികച്ച പ്രതികരണം. ഖലീഫയായി വിസ്മയിപ്പിക്കുന്ന പകർന്നാട്ടവുമായി നെടുമുടി വേണു
നെടുമുടി വേണുവിന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരിക്കും ഖലീഫ. നവാഗതനായ മുബിഹഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഖലീഫ” കേരളത്തിലെ പ്രധാന കേന്ദ്രങ്ങളോടൊപ്പം മുംബൈയിലും പ്രദര്‍ശനത്തിനെത്തി.
ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബേനസീര്‍ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
റിയലിസ്റ്റിക് ചിത്രങ്ങൾക്ക് സ്വീകാര്യതയുള്ള കാലഘട്ടത്തിൽ ഈ ശ്രേണിയിലെ ഏറ്റവും പുതിയ പരീക്ഷണമാണ് ഖലീഫ. പ്രേക്ഷകന്റെ മാറിയ അഭിരുചിക്കനുസരിച്ചു ചിട്ടപ്പെടുത്തിയ പ്രതിബദ്ധതയുള്ള ചിത്രം സമൂഹത്തിനു നൽകുന്ന സന്ദേശം വളരെ വലുതാണ്.
ഇസ്ലാം മത വിശ്വാസപ്രകാരമുള്ള ആശയത്തിൽ നിന്ന് രൂപപ്പെട്ടതാണ് ചിത്രത്തിന്റെ പ്രമേയം. സമുദായത്തിൽ നില നിൽക്കുന്ന ചില ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള പൊളിച്ചെഴുത്ത് കൂടിയാണ് ചിത്രം.