മകര വിളക്ക് പ്രത്യേക പൂജകളും ആഘോഷ പരിപാടികളുമായി മുംബൈയിലെ മലയാളി ക്ഷേത്രങ്ങളെല്ലാം തിരക്കിലാണ്. മുംബൈയിലാണ് കേരളത്തിന് പുറത്തെ ഏറ്റവും വലിയ അയ്യപ്പ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വരുമാനത്തിന്റെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിച്ചാണ് മുംബൈയിലെ ഈ അയ്യപ്പ ക്ഷേത്രം മാതൃകയാകുന്നത്.
മുംബൈയിലെ ഏറ്റവും പ്രസിദ്ധമായ മലയാളി ക്ഷേത്രമാണ് ഗോരേഗാവ് ആസ്ഥാനമായ ബങ്കുർ നഗർ അയ്യപ്പ ക്ഷേത്രം. മണ്ഡല മകര വിലക്ക് കാലത്ത് പ്രത്യേക പൂജകളും ആഘോഷ പരിപാടികളുമായി സജീവമായിരുന്നു ക്ഷേത്രങ്കണം.
കഴിഞ്ഞ ദിവസം അരങ്ങേറിയ രാമഗാഥ നൃത്താവിഷ്കാരം ശ്രദ്ധേയമായിരുന്നു.
ദീപ സന്തോഷും ശിഷ്യരും ചേർന്നവതരിപ്പിച്ച രണ്ടു മണിക്കൂർ നീണ്ട നൃത്താവിഷ്കാരം സംവദിച്ചത് രാമായണ കഥയിലൂടെയുള്ള യാത്രയായിരുന്നു
നൃത്താദ്ധ്യാപിക ദീപയാണ് ചുവടുകൾ ചിട്ടപ്പെടുത്തിയത്
വിവിധ പ്രായത്തിലുള്ള അറുപതോളം കലാകാരികളാണ് അരങ്ങിലെത്തിയത്
മലയാളി പ്രതിഭകൾക്ക് വേദിയൊരുക്കിയാണ് ക്ഷേത്രം ആഘോഷ നാളുകളെ സമ്പന്നമാക്കുന്നതെന്ന് പ്രസിഡന്റ് മണികണ്ഠൻ നായർ പറഞ്ഞു. ഇതിനകം പുതു തലമുറയിലെ ആയിരക്കണക്കിന് കുട്ടികൾക്കാണ് അവസരങ്ങൾ ഒരുക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് പുറത്തെ ഏറ്റവും വലിയ മലയാളി ക്ഷേത്രമായാണ് ബംഗുർ നഗർ അയ്യപ്പ ക്ഷേത്രമെന്നാണ് ഭാരവാഹികൾ അവകാശപ്പെടുന്നത്.
ജാതിമത ഭേദമില്ലാതെ ഇതര ഭാഷക്കാരടങ്ങുന്നവരാണ് ദർശനത്തിനായി എത്തുന്നതെന്ന് ക്ഷേത്രത്തിന്റെ ആദ്യകാല ട്രസ്റ്റികളിൽ ഒരാളായ അഡ്വ മുരളി പണിക്കർ പറയുന്നു.
മുംബൈയിലെ ഏറ്റവും സമ്പന്നമായ അയ്യപ്പ ക്ഷേത്രം വരുമാനത്തിന്റെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വയ്ക്കുന്നുവെന്ന് ക്ഷേത്രം ഭരണസമിതി സെക്രട്ടറി വിശ്വനാഥൻ നമ്പ്യാർ വ്യക്തമാക്കി .
പ്രസാദ് പിള്ള, ഗോപാലകൃഷ്ണൻ നായർ, കെ ജി സുനിൽ തുടങ്ങിയവരടങ്ങുന്ന കമ്മിറ്റിയാണ് ക്ഷേത്രം ഭാരവാഹികൾ.
മാതൃകയായി മുംബൈയിലെ ഏറ്റവും വലിയ അയ്യപ്പ ക്ഷേത്രം വരുമാനത്തിന്റെ വലിയൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കി വയ്ക്കുന്നു.