More
    HomeNewsപൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)

    പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കി ഹോളിഏഞ്ചൽസ് (Video)

    Published on

    ഡോംബിവ്‌ലി ഹോളി ഹോളിഏഞ്ചൽസ് സ്കൂൾ ആൻഡ് ജൂനിയർ കോളേജാണ് വിദ്യാർത്ഥികൾക്കിടയിൽ സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥിയുടെ സാഹസിക പ്രകടനത്തിന് വേദിയൊരുക്കിയത്.

    കഴിഞ്ഞ 8 വർഷമായി താൻ വലിയ പാറക്കെട്ടുകളെയും മലനിരകളെയും ബന്ധിപ്പിച്ച സാഹസിക കയർ യാത്രയുമായി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി പ്രകടനം നടത്തിയിട്ടുണ്ടെന്നും നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും തോഷിത് നായിഡു പറഞ്ഞു. എന്നാൽ ഇന്ന് പഠിച്ച സ്കൂളിലെ അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ലഭിച്ച കൈയ്യടി ധന്യ മുഹൂർത്തമായി കാണുന്നുവെന്നും തോഷിത് നായിഡു സന്തോഷം പങ്ക് വച്ചു.

    സ്കൂൾ കോളേജ് കെട്ടിടങ്ങൾ തമ്മിൽ ബന്ധിപ്പിച്ച കയറിലൂടെ നടന്നായിരുന്നു ‘ഹൈലൈനിംഗ് ‘ സാഹസിക പ്രകടനവുമായി പൂർവ്വ വിദ്യാർത്ഥി തോഷിത് നായിഡു വിസ്മയിപ്പിച്ചത്

    ചെറിയ പ്രായം മുതൽ തന്നെ തോഷിത് സാഹസിക കായിക മേഖലയിൽ താല്പര്യം കാണിച്ചിരുന്നുവെന്നാണ് മകന്റെ പ്രകടനത്തിന് സാക്ഷ്യം വഹിക്കാൻ വന്ന അമ്മയും പറയുന്നത്. തോഷിതിൻ്റെ ധൈര്യവും അർപ്പണബോധവും വൈദഗ്ധ്യവുമാണ് പലരും അപൂർവമായി കടന്നുവരാറുള്ള ഈ രംഗത്തേക്ക് എത്തിച്ചതും.

    സ്കൂളിന് ഇത് അഭിമാന നിമിഷമെന്നാണ് ഹോളിഏഞ്ചൽസ് വിദ്യാലയങ്ങളുടെ മാനേജിംഗ് ഡയറക്റ്റർ ഡോ. ഉമ്മൻ ഡേവിഡ് പറഞ്ഞത്

    വെല്ലുവിളികൾ സ്വീകരിക്കാനും ഭയങ്ങളെ കീഴടക്കാനും അതുല്യമായ അവസരങ്ങൾ പിന്തുടരാൻ വിദ്യാർത്ഥികൾക്ക് പ്രചോദനമാകുമെന്നും ഹോളി ഏഞ്ചൽസ് ജൂനിയർ കോളേജ് പ്രിൻസിപ്പൽ ബിജോയ് ഉമ്മൻ പറഞ്ഞു.

    വിദ്യാർത്ഥികൾക്കിടയിൽ സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദൗത്യത്തിന്റെ ഭാഗമാണിതെന്നും ധൈര്യം, സർഗ്ഗാത്മകത, സാഹസികത എന്നിവ വിദ്യാർത്ഥികളിൽ വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കിടയിലുള്ള ഈ ഹൈലൈനിംഗ് പ്രകടനം കാര്യമായ ശ്രദ്ധ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സ്ഥപനത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഇതൊരു നാഴികക്കല്ലായി അടയാളപ്പെടുത്തുമെന്നും ബിജോയ് ഉമ്മൻ പറഞ്ഞു.

    സ്കൂളിന്റെ അഭിമാനമായ പൂർവ്വ വിദ്യാർത്ഥിയായ തോഷിത് നായിഡുവിനെ ഡോ ഉമ്മൻ ഡേവിഡ്, ബിജോയ് ഉമ്മൻ ട്രസ്റ്റി ലീല ഉമ്മൻ എന്നിവർ ചേർന്ന് അനുമോദിച്ചു .

    Latest articles

    ശ്രീനാരായണ ഗുരുദേവന്റെ ദിവ്യദന്തങ്ങളും മുംബൈയിലെ ഗുരുദേവഗിരി തീര്‍ത്ഥാടനത്തിന്റെ രജത ജൂബിലിയും (Watch Video)

    എന്‍ എസ് സലീം കുമാര്‍മുന്‍ ജനറല്‍ സെക്രട്ടറി, ശ്രീനാരായണ മന്ദിര സമിതി ഗുരുദേവന്‍ ഉപയോഗിച്ചിരുന്ന കട്ടിലും ഊന്നുവടികളും ഒക്കെ ചില...

    കെ എം എ ജനറൽ ബോഡി യോഗം: പുതിയ കമ്മിറ്റി രൂപീകരിച്ചു

    കെ എം എയുടെ ജനറൽ ബോഡി യോഗം 2026 ജനുവരി 17-ന് പ്രസിഡണ്ട് കെ. പി. ഷരീഫ്...

    ജയരാജിന് വിട നൽകി സുഹൃത്തുക്കളും സഹപ്രവർത്തകരും

    ഡോംബിവ്‌ലിയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിശബ്ദ സാന്നിധ്യമായിരുന്ന ജയരാജ് നായർക്ക് കണ്ണീരോടെ വിട നൽകി സുഹൃത്തുക്കളും സഹപ്രവർത്തകരും. കഴിഞ്ഞ കുറച്ചു...

    ശരൺകുമാർ ലിംബാളെയുടെ ‘വന്ദേ മാതരം’ മലയാള വിവർത്തനത്തിന്റെ കവർചിത്രം പ്രകാശനം ചെയ്തു

    പ്രശസ്ത മറാഠി എഴുത്തുകാരൻ ശരൺകുമാർ ലിംബാളെയുടെ ശ്രദ്ധേയമായ നോവൽ ‘വന്ദേ മാതരം’ ഇനി മലയാളത്തിൽ വായിക്കാം. മാധ്യമ പ്രവർത്തകനും...
    spot_img

    More like this