മലയാള ഭാഷാപ്രചരണ സംഘം പാൽഘർ മേഖലയുടെ ഏഴാം മലയാളോത്സവത്തിനു പരിസമാപ്തി

0

ബാലാജി ഓഡിറ്റോറിയത്തിൽ  നടന്ന ആഘോഷത്തിന്  എഴുത്തുകാരൻ കണക്കൂർ സുരേഷ് കുമാർ തിരി തെളിയിച്ചു. മലയാളം മിഷൻ പാൽഘർ മേഖല പ്രസിഡന്റ്  മോഹൻ കുമാർ  അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  സെക്രട്ടറി  അഡ്വ. മിനി എസ് നായർ സ്വാഗതം പറഞ്ഞു  .

 എസ് കെ നായർ, ശശി വിശ്വനാഥൻ, സതീഷ് എസ്സ്, എ കെ ജയസൂര്യൻ, ശ്രീനിവാസൻ, അനിൽ തങ്കച്ചൻ, ദീപാ നായർ, അനിൽ കുമാർ, മുരളീധരൻ വലിയവീട്ടിൽ, മലയാള ഭാഷാപ്രചരണ സംഘം വൈസ് പ്രസിഡന്റ് സുമേഖ് എന്നിവർ സന്നിഹിതരായിരുന്നു.

കേരള തനിമയാർന്ന തിരുവാതിരകളിയോടെ തുടക്കം കുറിച്ച കലോൽത്സവത്തിൽ നൂറിലധികം മത്സരാർത്ഥികൾ പങ്കെടുത്തു. പ്രായ ഭേദമന്യേ പങ്കെടുത്ത മത്സരത്തിൽ ലളിതഗാനം, നാടകഗാനം, സിനിമഗാനം എന്നിവയിൽ ഇമ്പമാർന്ന  പ്രകടനങ്ങളാണ് നഗരത്തിലെ കലാകാരൻമാർ  കാഴ്ചവെച്ചത്  .

നാടിന്റെ സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന നാടോടി നൃത്തവുമായെത്തിയ കലാകാരന്മാർ മത്സരത്തിന് ഗൃഹാതുരുത പകർന്നാടി. അമൃത മുരളീധരനും സംഘവുമെത്തിയത്  മാർഗ്ഗം കളിയുടെ  ചടുല താളങ്ങളുമായാണ്.
സംഘനൃത്തവുമായെത്തിയ കലാകാരികൾ  മത്സര വേദിയെ  ആവേശത്തിലാക്കിയാണ്   വിധികർത്താക്കളെ വരെ വിസ്മയിപ്പിച്ചത്.  നാടൻ ശീലുകളുടെ  ഈണത്തിലും താളത്തിലുമുള്ള  ചുവടുകളുമായെത്തിയ   മത്സരാർത്ഥികളും ആസ്വാദക മനസ്സുകളെ ആനന്ദത്തിലാക്കി.  
വായനാ ചിത്രകല എന്നിവയിലും നിരവധി കലാകാരന്മാർ പങ്കെടുത്തു.

മുൻ കാലങ്ങളെ അപേക്ഷിച്ച് കൂടുതൽ മത്സരർത്ഥികളും ആസ്വാദകരും മുന്നോട്ട് വരുന്നത്  മലയാള ഭാഷാ പ്രവർത്തകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നുവെന്നു സംഘാടകർ അഭിപ്രായപ്പെട്ടു.


Tune in AMCHI MUMBAI for the highlights of the event
Subscribe & enable Bell icon for regular update
www.amchimumbaionline.com
Like : https://www.facebook.com/amchimumbaikairalitv
Subscribe : https://www.youtube.com/amchimumbaikairalitv

LEAVE A REPLY

Please enter your comment!
Please enter your name here