അർച്ചന കവിയുടെ സ്വയംഭോഗ കഥകൾ വായിച്ചു ഞെട്ടിത്തരിച്ചു ആരാധകർ!

വിവാഹത്തിന് മുൻപ് സെക്സ് ചെയ്തിട്ടുണ്ടോ എന്ന് വരെയുള്ള ചോദ്യങ്ങളാണ് അർച്ചന പപ്പയോട് ചോദിക്കുന്നത്

0

നീലത്താമര മമ്മി ആൻഡ് മീ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി മനസ്സുകള്‍ കീഴടക്കിയ നടിയാണ് അർച്ചന കവി. വിവാഹ ശേഷം മുംബൈയിൽ താമസമാക്കിയ അർച്ചന ഇന്ന് സോഷ്യൽ മീഡിയകളിൽ അറിയപ്പെടുന്ന ബ്ലോഗർ കൂടിയാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് കൊമേഡിയനായ അഭിഷ് മാത്യൂവിനെ അർച്ചന വിവാഹം ചെയ്യുന്നത്. അർച്ചനയുടെ മുംബൈ ഡയറി തുടങ്ങിയ ട്രാവൽ വ്ലോഗുകൾക്ക് നിരവധി പ്രേക്ഷകരാണുള്ളത്. ഇൻസ്റ്റാഗ്രാം യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ സജീവമായ അർച്ചന പപ്പയോടൊപ്പമിരുന്ന് മദ്യപിച്ചു കൊണ്ട് നടത്തുന്ന സംവാദം നടിയുടെ ബോൾഡ് മനോഭാവമാണ് വ്യക്തമാകുന്നത്. ട്രൂത്ത് ആൻഡ് ഡ്രിങ്ക് എന്ന പേരിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ കുഴക്കുന്ന കുറെ ചോദ്യങ്ങളുമായാണ് അർച്ചന പപ്പയെ പൊരിച്ചെടുക്കുന്നത്. വിവാഹത്തിന് മുൻപ് സെക്സ് ചെയ്തിട്ടുണ്ടോ എന്ന് വരെയുള്ള ചോദ്യങ്ങളാണ് ഈ കുമ്പസാര വീഡിയോ സംവാദത്തിൽ അർച്ചന തൊടുത്തു വിടുന്നത് . ലോകത്ത് ഏറ്റവും അധികം വിറ്റഴിയുന്ന അമേരിക്കയിലെ ഐക്യനാടുകളിൽ നിർമ്മിക്കപ്പെടുന്ന ജാക്ക് ഡാനിയൽ വിസ്കി കുടിച്ചു കൊണ്ടാണ് പപ്പയും മകളും മനസ്സ് തുറക്കുന്നത്

എന്നാൽ അർച്ചനയുടെ പുതിയ ബ്ലോഗ് ആരാധകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കയാണ്. സ്വയംഭോഗത്തെ ആസ്പദമാക്കിയുള്ള അർച്ചനയുടെ തുറന്നെഴുത്താണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഭർത്താവിന്റെ സുഹൃത്തുക്കൾക്കൊപ്പം നടത്തിയ സംവാദത്തിൽ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങളും ചില തുറന്നുപറച്ചിലുകളുമാണ് ബ്ലോഗിൽ പ്രതിപാദിച്ചിരിക്കുന്നത്. എന്തായാലും അർച്ചനയുടെ ബ്ലോഗ് വായിച്ചവരെല്ലാം സുഹൃത്തുക്കൾക്ക് പങ്കു വയ്ക്കുവാൻ തുടങ്ങിയതോടെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കയാണ് സംഗതി.

ആൺസുഹൃത്തുക്കളുടെ സ്വയംഭോഗാനുഭവങ്ങൾ പങ്കു വച്ച് കഴിഞ്ഞതോടെ അവരെല്ലാം അർച്ചനയുടെ അനുഭവം കേൾക്കാൻ കാത്തിരിക്കുന്നിടത്താണ് ബ്ലോഗ് അവസാനിക്കുന്നത്.

വിചിത്രമായ സ്ഥലങ്ങളിൽ വച്ചു സ്വയംഭോഗം ചെയ്ത സുഹൃത്തുക്കളാണ് വളരെ ലാഘവത്തോടെ അനുഭവങ്ങൾ പങ്കു വച്ചതെന്ന് അർച്ചന ബ്ലോഗിൽ പറയുന്നു. പുരുഷന്മാർ സംഗതികൾ വെട്ടി തുറന്ന് പറഞ്ഞു തുടങ്ങിയതോടെ അസ്വസ്ഥതയല്ല, മറിച്ച് അത്ഭുതവും കൗതുകവുമാണ് തോന്നിയതെന്ന് അർച്ചന പറയുന്നു. പുരുഷന്മാർ ഇത്തരം സ്വകാര്യതകൾ എത്ര നിസ്സാരമായാണ് പങ്കുവയ്ക്കുന്നതെന്നും അർച്ചന ആശ്ചര്യപ്പെടുന്നുണ്ട്. ഇത്തരം ചർച്ചകളിൽ പുരോഗമനവാദിയായ സ്ത്രീയെ പ്രതിനിധീകരിക്കുന്ന ഒരാളെന്ന നിലയിൽ ‘കൂൾ’ ആയി ഇതെല്ലം കേട്ടിരിക്കേണ്ടി വന്നെന്നും അർച്ചന സാക്ഷ്യപ്പെടുത്തുന്നു.

ആൺസുഹൃത്തുക്കളുടെ സ്വയംഭോഗാനുഭവങ്ങൾ പങ്കു വച്ച് കഴിഞ്ഞതോടെ അവരെല്ലാം അർച്ചനയുടെ അനുഭവം കേൾക്കാൻ കാത്തിരിക്കുന്നിടത്താണ് ബ്ലോഗ് അവസാനിക്കുന്നത്. ഒരു സ്ത്രീയും പുരുഷനും ഈ വിഷയത്തെക്കുറിച്ചു തുറന്നു സംസാരിക്കുന്നത് ഒരിക്കലും കേട്ടിട്ടു പോലുമില്ലെന്ന് അർച്ചന പറയുന്നു. പുരുഷൻമാർ വളരെ ലാഘവത്തോടെ എടുക്കുന്ന ഈ കാര്യം സ്ത്രീകൾക്ക് ഇപ്പോഴും വിലക്കപ്പെട്ട കനിയാണ്. ആർത്തവത്തെക്കുറിച്ച് വാ തോരാതെ സംസാരിക്കാൻ തനിക്കു കഴിയുമെങ്കിലും ഈ വിഷയത്തിൽ എന്തു പറയുമെന്നത് ഇനിയും ആലോചിച്ചിട്ടു പോലുമില്ലെന്ന് അർച്ചന ആശങ്കപ്പെടുന്നു.

ബ്ലോഗിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കയാണ് ആരാധകരെല്ലാം. വലിയൊരു ആകാംക്ഷയിൽ ബ്ലോഗ് നിറുത്തിയത് കൊലച്ചതിയായിപ്പോയെന്നും ചില കുസൃതികൾ പരിതപിക്കുന്നു. എന്തായാലും ആയിരക്കണക്കിന് ആരാധകരാണ് ബ്ലോഗിന്റെ അടുത്ത ഭാഗം എപ്പോൾ പബ്ലിഷ് ചെയ്യുമെന്ന ചോദ്യവുമായി കാത്തിരിക്കുന്നത്. അർച്ചനയുടെ സിനിമയുടെ റിലീസിന് പോലും ആരാധകർ ഇത്രമാത്രം ആകാംക്ഷയോടെ കാത്തിരുന്ന് കാണില്ല!!

LEAVE A REPLY

Please enter your comment!
Please enter your name here