ഹോളിവുഡ് ചുള്ളന്മാരെ പിന്നിലാക്കി ലോക സുന്ദരനായി ഹൃതിക് റോഷൻ

World's Top most എന്ന വെബ്സൈറ്റ് നടത്തിയ ഓൺലൈൻ വോട്ടെടുപ്പിലാണ് ഹൃതിക് റോഷൻ കൂടുതൽ വോട്ടുകൾ നേടി ഒന്നാം സ്ഥാനത്തെത്തിയത്.

0

ഗ്രീക്ക് ദൈവത്തെ ഓർമിപ്പിക്കുന്ന ആകാരവടിവും സൗന്ദര്യവുമായി ബോളിവുഡിലെ ഖാൻ മേധാവിത്വത്തിന് മറുപടിയുമായി നിൽക്കുന്ന താരമാണ് ഹൃതിക് റോഷൻ. അച്ഛൻ രാകേഷ് റോഷൻ നിർമ്മിച്ച കഹോ നാ പ്യാർ ഹേ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ ചുവടുറപ്പിച്ച നടന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷപ്രീതി നേടിയവയാണ്.

ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒന്നാമതെത്തിയിരിക്കയാണ് ഹൃതിക്. ലിസ്റ്റിൽ ആദ്യത്തെ പത്തു പേരിൽ ഏഴാം സ്ഥാനത്തായി സൽമാൻ ഖാനുമുണ്ട്. ബ്രാഡ് പിറ്റ്, ഗോഡ്‌ഫ്രേയ് എന്നീ ഹോളിവുഡ് സുന്ദരന്മാരെയാണ് ഒന്നും രണ്ടും സ്ഥാനത്തേക്ക് തള്ളി ബോളിവുഡിന്റെ സ്വന്തം ഹൃതിക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. റോബർട്ട് പാട്ടിൻസൺ, ഡെൻസൽ വാഷിങ്ടൺ എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളിൽ ഒതുങ്ങി.

ലോകത്തെ സുന്ദരന്മാരായ താരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ World’s Top most എന്ന വെബ്സൈറ്റ് നടത്തിയ ഓൺലൈൻ വോട്ടെടുപ്പിലാണ് ഹൃതിക് റോഷൻ കൂടുതൽ വോട്ടുകൾ നേടി ഒന്നാം സ്ഥാനത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here