ആംചി മുംബൈ ഗോൾഡൻ വോയ്‌സ് ഗായിക ദേവികാ അഴകേശനാണ് സംഗീത വിഭാഗത്തിൽ ജപ്പാനിൽ ഗാറ്റ്‌സ്‌ബൈ ക്രിയേറ്റീവ് അംഗീകാരം നേടിയത്. എന്‍ജിനീയറിങ് ഒന്നാം വര്‍ഷവിദ്യാര്‍ഥിയായ ദേവിക ഇതിനകം നിരവധി വേദികളിൽ കഴിവ് തെളിയിച്ചിട്ടുള്ള മുംബൈ മലയാളിയാണ്.
ആംചി മുംബൈ സംഘടിപ്പിച്ച മ്യൂസിക് റിയാലിറ്റി ഷോയിലൂടെ കഴിവ് തെളിയിച്ച ദേവിക വെസ്റ്റേൺ മ്യൂസിക്കിലും ഇന്ത്യൻ ക്ലാസ്സിക്കിലും ഒരു പോലെ പ്രാവീണ്യം നേടിയിട്ടുള്ള പ്രതിഭയാണ്. മുംബൈയിലെ പ്രശസ്ത ഗായകൻ പ്രേംകുമാറിനെ കീഴിൽ സംഗീതം അഭ്യസിച്ച ദേവിക നഗരത്തിലെ നിരവധി വേദികളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.
ജപ്പാനില്‍ നടന്ന സംഗീത മത്സരത്തിലാണ് മുംബൈ മലയാളിയായ ദേവികാ അഴകേശന് അംഗീകാരം ലഭിച്ചത്. വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത എട്ടു പേര്‍ക്ക് ഗാറ്റ്‌സ്‌ബൈ ക്രിയേറ്റീവ് അവാര്‍ഡിന്റെ സംഗീത വിഭാഗത്തില്‍ അംഗീകാരം ലഭിച്ചു. നേരത്തെ സ്വന്തമായി പാട്ടെഴുതി സംഗീതം നല്‍കി ആലപിച്ചാണ് ഓരോ മത്സരാര്‍ഥിയും ഇതില്‍ പങ്കെടുത്തത്. മാര്‍ച്ച് പത്തിന് ടോക്കിയോയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ എട്ടു പേര്‍ തമ്മിലുള്ള മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും തിരഞ്ഞെടുക്കപ്പെട്ട എട്ടു പേര്‍ക്കും അവാര്‍ഡുകള്‍ നല്‍കി ഗേറ്റ്‌സ്‌ബൈ ഇവരെ അനുമോദിച്ചു. പറവൂർ സ്വദേശിയായ അഴകേശന്റെയും ബിന്ദുവിന്റേയും മകളാണ് ദേവിക.
മയിൽപീലി – മുംബൈയിലെ ആദ്യ കാവ്യാലാപന റിയാലിറ്റി ഷോ കൈരളി ടി വിയിൽ
കോമഡി ഉത്സവത്തിൽ മാറ്റുരച്ചു ആശിഷ് എബ്രഹാം