ഇന്ത്യയിൽ കന്യാകുമാരി മുതൽ കശ്മീർ വരെ നടന്നു പോയ അനുഭവമുണ്ടെന്നും പല ഗ്രാമീണ മേഖലകളിലും വികസനം തൊട്ടുതീണ്ടിയിട്ടില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. എന്നാൽ കേരളത്തിലെ സ്ഥിതി മറിച്ചാണെന്നും മെച്ചപ്പെട്ട റോഡും പ്രാഥമിക സൗകര്യങ്ങളും ഉൾഗ്രാമങ്ങളിൽ വരെ കാണാനാകുമെന്നും ഇതിൽ വലിയൊരു പങ്ക് മുംബൈ മലയാളികൾ ഉൾപ്പെടുന്ന പ്രവാസികൾക്ക് അവകാശപ്പെട്ടതാണെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. (Watch Video)
മുംബൈയിൽ നടന്ന കേരള ക്രിസ്ത്യൻ കൗൺസിൽ (കെസിസി) 67-ാമത് വാർഷിക ദിനാഘോഷത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയിരുന്നു പുതുപ്പള്ളിയിലെ ജനപ്രതിനിധി.
കേരളത്തിൽ യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം കൂടി വരുന്നതിലുള്ള ആശങ്കയും പുതുപ്പള്ളി എം എൽ എ പങ്ക് വച്ചു
ചടങ്ങിലെ വിശിഷ്ടാതിഥിയായവ ഷീലാമ്മയോടൊപ്പം വേദി പങ്കിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അഭിനയിച്ച ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് മനസിനക്കരെയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇടക്ക് പുതുപ്പള്ളിയിലും വരണമെന്ന് ഷീലയോട് എം എൽ എ ആവശ്യപ്പെട്ടു.
ചടങ്ങിൽ ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭവനക്ക് ആജീവനാന്ത പുരസ്‌കാരം നൽകി ഷീലയെ ആദരിച്ചു.
മുംബൈയിൽ ഇത്രയേറെ മലയാളികളെ ഒരുമിച്ചു കാണാൻ കഴിഞ്ഞ സന്തോഷം പങ്ക് വച്ചാണ് ചലച്ചിത്ര നടി ഷീല പ്രസംഗം തുടങ്ങിയത്.
സ്വന്തം കുടുംബത്തിലുള്ള ആരൊക്കെയോ ഇവിടെയുണ്ടെന്ന തോന്നലാണ് മുംബൈ മലയാളികളുടെ സ്നേഹം ഏറ്റു വാങ്ങുമ്പോൾ അനുഭവപ്പെട്ടതെന്നും ഷീല പറഞ്ഞു.
പണ്ട് സിനിമ കണ്ടതിന്റെ പേരിൽ കുമ്പസരിക്കേണ്ടി വന്ന കഥയും ഷീല പറഞ്ഞു. (Watch Video)
കാനോസ കോൺവെന്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൗൺസിൽ ചെയർമാൻ പി.എം. എബ്രഹാം, പരിപാടി കൺവീനർ ഷിബു മാത്യു, സുവനീർ കൺവീനർ സൈമൺ വർക്കി, ജനറൽ സെക്രട്ടറി ജെമു തോമസ് എന്നിവർ പ്രസംഗിച്ചു For more photos of the event, click here