വിഷരഹിതമായ പച്ചക്കറികൾ ലഭിക്കുവാൻകേരളത്തിൽ ഇനി അലഞ്ഞു തിരിയേണ്ടതില്ല. ഇതിനായി ഉപയോക്ത സൗഹൃദമായ മൊബൈൽ ആപ്പാണ് തൃശൂർ സ്വദേശികളായ ജെഫിൻ ജോർജും സുരേഷ് ബാബുവും ഡെവലപ്പ് ചെയ്തിരിക്കുന്നത് . മുംബൈ മലയാളിയായിരുന്ന സുരേഷ് ബാബു കഴിഞ്ഞ കുറെ വർഷമായി കേരളത്തിൽ തൃശൂർ കേന്ദ്രമായി ബിസിനസ് നടത്തി വരികയാണ്.
ഒരേ പ്രദേശത്തുള്ളവർക്ക് പരസ്പരം വാങ്ങാനും വിൽക്കാനും കഴിയുന്നുവെന്നതാണ് ആപ്പിന്റെ പ്രത്യേകത. മാർക്കറ്റിൽ ലഭിക്കുന്ന പച്ചക്കറികൾ വിശ്വസിച്ചു വാങ്ങുവാൻ കഴിയാത്ത വിധം വിഷമയമായതോടെ കേരളം മാറി ചിന്തിക്കാൻ തുടങ്ങിയ സമയത്താണ് ഇത്തരമൊരു സംവിധാനം അനുഗ്രഹമാകുന്നത്. എന്തും വിഷമയമാവുന്ന കാലഘട്ടത്തിൽ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ ഭക്ഷണ സംസ്കാരത്തിന് തുടക്കം കുറിക്കുവാൻ ഒരുങ്ങുകയാണ് ഈ തൃശ്ശൂര്‍ സ്വദേശികള്‍. വിഷരഹിത പച്ചക്കറികള്‍ കൈമാറ്റം ചെയ്യാനും ലഭിക്കുവാനും ഒരു പ്ലാറ്റ് ഫോം എന്ന തരത്തിലാണ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചിരിക്കുന്നത് .
‘ജി സ്റ്റോര്‍’ എന്ന മൊബൈൽ ആപ്പിലൂടെ വീട്ടില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് എളുപ്പത്തിൽ വിപണി കണ്ടെത്തുവാൻ കഴിയുമെന്നതാണ് പ്രധാന നേട്ടം. സ്വന്തം കൃഷിയിടങ്ങളിലെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാൻ മാർക്കറ്റിനെ ആശ്രയിക്കേണ്ട ആവശ്യമില്ലെന്നതും കൃഷിക്കാർക്ക് പ്രോത്സാഹനം നൽകുന്നു. സ്വന്തം വളപ്പില്‍ കൃഷി ചെയ്ത പച്ചക്കറികള്‍ വീട്ടാവശ്യങ്ങള്‍ക്ക് ശേഷം ബാക്കി വരുന്നുണ്ടെങ്കില്‍ ആവശ്യക്കാരിലേക്ക് വില്‍ക്കുവാന്‍ ജി സ്റ്റോര്‍ എന്ന ഈ മൊബൈല്‍ ആപ്പ് വഴി സാധിക്കുമെന്നാണ് ജെഫിനും സുരേഷും അവകാശപ്പെടുന്നത്. തിരിച്ച് നല്ല വിഷരഹിത പച്ചക്കറികള്‍ അന്വേഷിച്ചും ആപ്പില്‍ സന്ദര്‍ശനം നടത്താമെന്ന് ഇവർ പറയുന്നു.
നിങ്ങൾക്ക് വേണ്ട പച്ചക്കറിയും അതിന്റെ വിലയും വില്പനക്കാരന്റെ കൈവശമുള്ള പച്ചക്കറിയുടെ തോതുമെല്ലാം ആപ്പിലൂടെ അറിയാം ജി സ്റ്റോർ എന്ന ആശയത്തിലേക്ക് എത്തിയത് തന്നെ വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യത്തോടെയാണ്. കേരളത്തിൽ വിഷരഹിത പച്ചക്കറി തേടുന്ന വീട്ടമ്മമാർക്കും സ്വന്തം കൃഷിക്ക് വിപണി തിരയുന്ന കർഷകർക്കും ഏറെ പ്രയോജനം ചെയ്യുന്ന ഈ സാങ്കേതിക വിദ്യക്ക് നല്ല സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
for more details : www.gstorefresh.com