രാജ്യത്തിന്റെ എഴുപത്തിയാറാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഘൺസോളി മലയാളി സമാജത്തിൽ പ്രസിഡന്റ് ദീപുകുമാർ ദേശീയപതാക ഉയർത്തി. അമ്പതിലധികം പേർ പങ്കെടുത്ത സമാജത്തിലെ ആഘോഷപരിപാടിയിൽ സെക്രട്ടറി ഗിരീഷ് നായർ സ്വാഗതം ആശംസിച്ചു.
വനിതാ വിഭാഗം അംഗങ്ങളായ ഗീത രവീന്ദ്രൻനായർ, ലെജുസുദർശൻ, അമ്പിളി ദീപു, അംബിക സുരേഷ് എന്നിവർ ചേർന്ന് ദേശഭക്തി ഗാനം ആലപിച്ചു. ഭരണഘടനയുടെ ആമുഖം ഗീത സുരേഷ്, സാമുവൽ എബ്രഹാം, നീരജ് മുരളി, വിനായക് എന്നിവർ വായിച്ചു.
സമാജം മുൻ പ്രസിഡന്റ്ര വീന്ദ്രൻ നായർ ആശംസകൾ നേർന്ന് സംസാരിക്കുകയുണ്ടായി. അൻഷിക ദീപുവിന്റെ ദേശഭക്തിഗാനവും ലിനി ടീച്ചറിന്റെ ദേശീയ പ്രതിജ്ഞയും ഉണ്ടായിരുന്നു. തുടർന്ന് പങ്കെടുത്ത എല്ലാവർക്കും ലഘുഭക്ഷണവും ഉണ്ടായിരുന്നു.