നാസിക് : ഭാരതത്തിന്റെ 76-മത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നാസിക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റ് റിപ്പബ്ലിക് ദിനമാഘോഷിച്ചു.
ജനുവരി 26ന് ഞായറാഴ്ച രാവിലെ 9.00 മണിക്ക് ട്രസ്റ്റിന്റെ സ്കൂൾ അങ്കണത്തിൽ പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ള ദേശീയ പതാക ഉയർത്തി.
തുടർന്ന് മാഗ്നം ഹോസ്പിറ്റലിന്റെ സഹകരണത്തോട് കൂടി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് സമാജം വർക്കിങ് പ്രസിഡന്റ് ജയപ്രകാശ് നായർ, പ്രോഗ്രാം കൊഡിനേറ്റർസ് കെ പി എസ് നായർ, വിശ്വനാഥൻ പിള്ള, ട്രഷറർ രാധാകൃഷ്ണൻ പിള്ള, ജോയിന്റ് സെക്രട്ടറി കെ ജി രാധാകൃഷ്ണൻ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു.
പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണപിള്ള യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജോയിന്റ് ട്രഷറർ രാജേഷ് കുറുപ്പ്, വൈസ് പ്രസിഡന്റ് ഉണ്ണി വി ജോർജ്, കൺവീനർ ഗിരീശൻ നായർ കമ്മിറ്റി അംഗങ്ങളായ ശശി നായർ സതീഷ് നായർ, മാധവൻ പാലക്കാട്, മധു നായർ, അശോകൻ കെ പി, സജികുമാർ നായർ, കനീഷ് കെ, റിജേഷ് കോടിയേരി, കൂടാതെ കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യേ നാസിക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ജനങ്ങൾ മെഡിക്കൽ ക്യാമ്പ് പ്രയോജനപ്പെടുത്തി.