ഇന്ത്യയുടെ എഴുപത്തി ആറാം റിപ്പബ്ലിക് ദിനം ബോംബെ കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു.
രാവിലെ 9 മണിക്ക് ജമാഅത്ത് അങ്കണത്തിൽ ജനറൽ സെക്രട്ടറി സി എച്ച് അബ്ദുൽ റഹ്മാൻ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ ട്രഷറർ വാക്മാൻ മഹമൂദ് ഹാജി, സെക്രട്ടറി മാരായ അസീം മൗലവി, അൻസാർ സി എം , മുൻ വൈസ് പ്രസിഡണ്ട് മാരായ വി കെ സൈനുദ്ധീൻ, പി എം ഇക്ബാൽ, മുൻ സെക്രട്ടറി ഹനീഫ കോബനൂർ, കൌൺസിൽ, മാനേജിങ് കമ്മിറ്റി മെമ്പർ മാർ, തുടങ്ങി നിരവധി ആളുകൾ സംബന്ധിച്ചു.