ശ്രീദേവിയാകാൻ വിദ്യാ ബാലൻ ഒരുങ്ങുന്നു.

0

അന്തരിച്ച അഭിനേത്രി ശ്രീദേവിയുടെ ജീവചരിത്രം സിനിമയാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡിലെ പ്രശ്‌സ്ത സംവിധായകനായ ഹന്‍സല്‍ ഹൻസൽ മെഹ്ത. ബോളിവുഡ് താരം വിദ്യ ബാലനെയാണ് ശ്രീദേവിയുടെ റോളിലേക്ക് ഹൻസൽ തിരഞ്ഞെടുത്തിരിക്കുന്നത്.

ശ്രീദേവിയെ നായികയാക്കി ഒരു സിനിമയെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്ന ഹൻസൽ പല കാരണങ്ങൾ കൊണ്ട് പദ്ധതി നീണ്ടു പോകുകയായിരുന്നു. സ്വപ്ന പദ്ധതി നടന്നില്ലെങ്കിലും ഇഷ്ട നായികയുടെ ജീവചരിത്രം പറയുന്ന സിനിമ നിർമ്മിക്കുവാൻ ഉറപ്പിച്ചിരിക്കയാണ് ഹൻസൽ.

ശ്രീദേവി പകരം വയ്ക്കാനില്ലാത്ത താരമായിരുന്നുവെന്നും ഈ സിനിമ അവര്‍ക്കുള്ള സമര്‍പ്പണമാണെന്നും ഹന്‍സല്‍ പറഞ്ഞു. ശ്രീദേവിയെ നായികയാക്കി സിനിമ ചെയ്യാനായില്ലെങ്കിലും അവര്‍ക്കായി ഈ സിനിമ ചെയ്യും. ഓരോ റോളും ചെയ്യാന്‍ തന്റെ മനസില്‍ നിരവധി അഭിനേതാക്കളുണ്ട്. അവരെ വച്ച് താന്‍ സിനിമ ചെയ്യുമെന്നും വിദ്യാ ബാലനെ സമീപിച്ചിരുന്നുവെന്നും ഹന്‍സല്‍ വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here