അംബർനാഥ് ഈസ്റ്റിൽ ശിവ് മന്ദിർ റോഡിലെ മെയ്ഫ്ലവർ ഗാർഡൻസിൽ താമസിക്കുന്ന പ്രണവ് വാസുദേവനാണ് കാറപടകത്തിൽ മരിച്ചത്. ഷിർദ്ദി സായി ബാബ ദർശനം കഴിഞ്ഞു മടങ്ങവെ സമൃദ്ധി എക്‌സ്പ്രസ്സ് ഹൈവെയിൽ വച്ചായിരുന്നു അപകടമുണ്ടായത്.
പ്രണവ് ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത് . ആലപ്പുഴ മഹാദേവികാട് കാർത്തികപ്പള്ളി കായിപ്പുറത്ത് കുടുംബാംഗമായ അച്ഛൻ സോനു വാസുദേവനും അമ്മ പ്രൊഫസർ ഷീല വാസുവും (സിഎച്ച്എം കോളേജ് ഉല്ലാസനഗർ ) സഹോദരി മാളവികയും ഒരുമിച്ചായിരുന്നു ക്ഷേത്ര ദർശനത്തിനായി പോയിരുന്നത്. അച്ഛൻ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ് അമ്മയും ചെറിയ പരിക്കുകളോടെ ചികിത്സയിലാണ്. സഹോദരി പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. കാർ ഓടിച്ചിരുന്ന പ്രണവ് സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു.
മൃതദേഹം ആശുപതി നടപടികൾക്ക് ശേഷം അംബർനാഥ് ശ്മശാനത്തിൽ സംസ്കരിച്ചു.
പ്രണവിന്റെ അകാല വിയോഗത്തിൽ അംബർനാഥ് എസ് എൻ ഡി പി യോഗം അനുശോചിച്ചു.
അതെ സമയം മുംബൈ-നാഗ്‌പൂർ എക്‌സ്‌പ്രസ്‌വേയിൽ അപകടങ്ങൾ തുടർക്കഥയാകുകയാണ്. 2024ൽ 128 അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. നാഗ്പൂർ-ഇഗത്പുരി (നാസിക്കിനടുത്ത്) എക്‌സ്‌പ്രസ്‌വേ വിഭാഗം മാത്രമാണ് ഇപ്പോൾ പ്രവർത്തനക്ഷമമായിരിക്കുന്നത്.