മുംബൈയിൽ മൂന്ന് ദിവസം നീണ്ട മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റിവലിന് മുന്നോടിയായി കമ്മറ്റി യോഗം നാളെ ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക് ദാദറിൽ ചേരുമെന്ന് സംഘാടകർ അറിയിച്ചു.
ഫെസ്റ്റിവലിങ്ക് മുന്നോടിയായി കമ്മറ്റി യോഗം നാളെ ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക് ദാദറിൽ ചേരുമെന്ന് സംഘാടകർ അറിയിച്ചു.
ഫെബ്രുവരി 14 മുതൽ 16വരെ വർളി നെഹറു സയൻസ് സെൻറററിൽ നടക്കുന്ന മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റിവലിന്റെ വിജയത്തിനു വേണ്ടി വിളിച്ച് ചേർക്കുന്ന യോഗത്തിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സാമൂഹ്യ ,സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
മഹാരാഷ്ട്ര- കേരള കലാ- സംസ്കാരിക തനിമകളെ സമന്വയിപ്പിച്ച്, പാരസ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയൊരു വേദി മഹാനഗരത്തിന് സമ്മാനിച്ചു കൊണ്ടായിരുന്നു മറാഠി – മലയാളി എത്തിനിക് ഫെസ്റ്റിവലിന് തുടക്കമിടുന്നത്. കേന്ദ്ര സർക്കാറിന്റെ സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള നെഹ്റു സയൻസ് സെന്ററിന്റെ സഹകരണത്തോടെ ഓൾ മുംബൈ മലയാളി അസോസിയേഷനാണ് (അമ്മ ) ആദ്യമായി ഇത്തരം ഒരു പരിപാടിക്ക് രൂപം നൽകിയത്.
മുംബൈയിൽ മലയാളി സംഘടനകളുടെ ആഭിമുഖ്യത്തിൽ നിരവധി കേരളീയ ഉത്സവങ്ങൾ നടന്നു വരുന്നുണ്ടങ്കിലും മഹാരാഷ്ട്രയുടെയും കേരളത്തിൻറെയും സംസ്കാരങ്ങൾ തമ്മിൽ സമ്പർക്കമുണ്ടായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണു മറാഠി മലയാളം എത്ത്നിക്ക് ഫെസ്റ്റിവലിനു രൂപം കൊടുത്തതെന്ന് ഫെസ്റ്റിറ്റിവൽ കമ്മിറ്റി ഡയറക്ടറും അമ്മ പ്രസിഡൻററും സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ കൂടിയായ ജോജോ തോമസ് പറഞ്ഞു.
ഈ വർഷം കൂടുതൽ പുതുമകളോടെ സംഘടിപ്പിക്കുന്ന മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ ലാവണി, കോളി ഡാൻസ്, മംഗള ഗൗരി, രംഗോളി, തുടങ്ങി മഹാരാഷ്ട്രയുടെ കലാരൂപങ്ങളും മോഹിനിയാട്ടം പൂക്കളം , മാർഗംകളി നാടോടിനൃത്തങ്ങൾ ,തുടങ്ങിയ കേരളീയ കലകളും അരങ്ങേറും. ദിവസേന വൈകുന്നേരം അഞ്ചു മണി മുതൽ 8 മണി വരെ ക്ഷണിക്കപ്പെട്ട സദസിനു മുന്നിലായിരിക്കും വേദിയൊരുങ്ങുക.
ഇരു സംസ്ഥാനങ്ങളുടേയും സാംസ്ക്കാരിക പാരമ്പര്യം വിളിച്ചോതുന്ന തരത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. ഫെസ്റ്റിന്റെ ഭാഗമായി മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലേയും 1700 സ്കുളുകളിൽ അറിയിപ്പു നൽകി സ്കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് സംസ്കാരിക വിനിമയം അടിസ്ഥാനമാക്കിയ വിഷയത്തിൽ കേന്ദ്രീകരിച്ച് രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ ചിത്രരചനാ, ,പ്രസംഗം, രംഗോളി, പൂക്കളം, ലാവണി മോഹിനാ മോഹിനിയാട്ടം ,കോളിഡാൻസ് തുടങ്ങി വിവിത സംഗിത മത്സരങ്ങൾ, സ്കുളുകൾ തമ്മിൽ നടക്കുന്ന മൽസരങ്ങളായിട്ടാണ് നടത്തുന്നത്
സെമിനാറുകൾ ,മലയാളി -മാറാട്ടി എഴുത്തുകാരും കവികളും പങ്കെടുക്കുന്ന സഹിത്യ സമ്മേളനം എന്നിവയും ഉണ്ടായിരിക്കും
കുടുതെല്‍ വിവരങ്ങൾക്ക് 9920442272 / 9833697356