ഖാർഘർ കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 2025 ലെ ബാഡ്മിന്റൺ ടൂർണമെന്റ് വരുന്ന ഫെബ്രുവരി 16 ന് ഖാർഘർ കേന്ദ്രിയ വിഹാർ കമ്യൂണിറ്റി സെന്ററിലെ ഇന്റോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും.
മുംബൈയിലെ മുഴുവൻ മലയാളി സംഘടനകളിൽ നിന്നുമുള്ള ബാഡ്മിന്റൺ താരങ്ങളോടൊപ്പം ഖാർഘറിലെ മികച്ച കളിക്കാരും അണിനിരക്കുന്ന അവേശോജ്ജലമായ മത്സരമാണ് ഖാർഘർ കേരള സമാജം സംഘടിപ്പിക്കുന്നത്.
വനിതകൾ ഉൾപ്പടെ നാല് വിഭാഗങ്ങളിലായി നടത്തുന്ന മത്സരങ്ങിലേക്ക് രജിസ്‌ട്രേഷൻ തുടരുകയാണ്.
കൂടുതൽ വിവരങ്ങൾക്ക് സ്പോർട്സ് കമ്മിറ്റി കൺവീനർ ജോസ് ജെയിംസ് 8976815106. സെക്രട്ടറി മനോജ് കെ. എൻ (ഖാർഘർ കേരള സമാജം) 8169829133