മുംബൈയിൽ മുളണ്ടിന്റെ ഹൃദയഭാഗത്ത് ആർ ആർ ടി റോഡിലുള്ള ഗൗരവ് പ്ലാസ ബിൽഡിംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു രെജിസ്റ്റേർഡ് ട്രസ്റ്റായ മുളുണ്ട് കേരള സമാജം പ്രവർത്തന പാരമ്പര്യത്തിന്റെ 64 വർഷം പിന്നിട്ടു. .
ജാതി മത വർണ്ണ ഭാഷാ വ്യത്യാസമില്ലാതെ സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരെയും പാവപ്പെട്ടവരെയും ഹൃദയത്തോട് ചേർത്തു നിർത്തി നടത്തുന്ന ജീവകാരുണ്യ (ചാരിറ്റി ) പ്രവർത്തനങ്ങൾക്കാണ് സമാജം പ്രാധാന്യം നൽകുന്നത്.
2025 ഫിബ്രവരി 1 മുതൽ 11 വരെയുള്ള തീയ്യതികളിൽ മുളുണ്ടു വെസ്റ്റിലുള്ള പി.കെ. റോഡിൽ സായിധാം മന്ദിറിൻ്റെ സമീപത്ത് ആസ്ഥാനമായുള്ള സ്വാമി ചാരിറ്റബൾ ട്രസ്റ്റിൻ്റെ നേത്രത്വത്തിൽ മഹാരാഷ്ട്രയിലെ പ്രധാന ഉത്സവങ്ങളിൽ ഒന്നായ മാഗി ഗണേഷ് ഉത്സവം ആഘോഷപൂർവം കൊണ്ടാടുകയാണ്.
ഈ ആഘോഷപരിപാടിയിൽ ഫെബ്രുവരി 8ന് ശനിയാഴ്ച വൈകുന്നേരം 7 മണിമുതൽ രാത്രി 10 മണിവരെ,സ്വാമി ചാരിറ്റബിൾ ട്രസ്‌റ്റുമായി കൈകോർത്തുകൊണ്ട് മുളുണ്ടു കേരള സമാജം അതിൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ശാരീര പ്രശ്നമുള്ളവർക്കായി വീൽ ചെയറുകളും, ശ്രവണ സഹായി യന്ത്രങ്ങളും ( Hearing Aids) സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സ്കൂൾ വിദ്യാർത്ഥികൾക്കായി റൈറ്റിങ് പാഡുകളും സൗജന്യമായി നല്കുന്നതാണ്.
ഇത് ആവശ്യമുള്ളവർ ആധാർകാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഡോക്ടറുടെ സാക്ഷ്യപത്രവുമായി സമാജം ഭാരവാഹികളുമായി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.
സി.കെ.കെ. പൊതുവാൾ – 9224408108
ടി.കെ. രാജേന്ദ്രബാബു – 9322277 577
പി. ഉണ്ണിക്കുട്ടൻ നായർ 9323170403
ഇ രാമചന്ദ്രൻ – 981900 2955
കെ. മുരളി നായർ – 9820449829
കെ.ബാലകൃഷ്ണൻ നായർ – 9892316521
കണ്ണൻ ബി കെ കെ – 9821754090