യാദൃശ്ചികമായി അമിതാഭിനെ കണ്ട രേഖയുടെ പ്രതികരണം വൈറൽ ! വീഡിയോ കാണാം

അമിതാഭ് ബച്ചന്റെ ചിത്രം കാണുമ്പോഴുള്ള രേഖയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

0

ലോകമെമ്പാടുമുള്ള പാപ്പരാസികളുടെ പ്രിയപ്പെട്ട താര ജോഡികളാണ് അമിതാഭ് ബച്ചനും രേഖയും. ഒരു കാലത്ത് ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ നിരന്തരം വന്നു കൊണ്ടിരുന്ന നിറം പിടിപ്പിച്ച കഥകളെ പക്ഷെ ആസൂത്രിതമായ മൗനത്തിലൂടെയും ഒഴിഞ്ഞു മാറിയും ഇവർ രണ്ടും പേരും മറി കടന്നു. അവസാനമായി അമിതാഭും രേഖയും ഒരുമിച്ചഭിനയിച്ച ചിത്രം വിവാഹേതര ബന്ധത്തിന്റെ കഥ പറയുന്ന സിൽസിലയായിരുന്നു.

കാലമേറെ കഴിഞ്ഞെങ്കിലും ഇന്നും പൊതുവേദികളിൽ ഇവർ ഒരുമിച്ചെത്തിയാൽ ക്യാമറ കണ്ണുകൾ ഇടതടവില്ലാതെ മിന്നി കൊണ്ടിരിക്കും. പരസ്പരം കൈമാറുന്ന നോട്ടം പോലും വാർത്തയാക്കാനാണ് ദേശീയ സിനിമാ പ്രസിദ്ധീകരണങ്ങളും വിനോദ ചാനലുകളും മത്സരിക്കുന്നത്.

സെലിബ്രിറ്റി ഫിലിം ജേർണലിസ്റ്റുകളായ നിഷി പ്രേം, ദേവയാനി ചൗഭാൽ, സിമി ഗേർവാൾ, ഭാരതി പ്രധാൻ, ഖാലിദ് മുഹമ്മദ് തുടങ്ങിയവർക്ക് പോലും പിടി കൊടുക്കാതെ ഗോസിപ്പുകളെ അതിജീവിച്ച താരങ്ങളാണ് അമിതാഭും രേഖയും.

ഇപ്പോഴിതാ രേഖ പങ്കെടുത്ത ഒരു ഫോട്ടോ ഷൂട്ട് ആണ് സമൂഹ മാധ്യമങ്ങൾ ആഘോഷമാക്കിയിരിക്കുന്നത്. പ്രശസ്ത ഫോട്ടോഗ്രാഫർ ദാബൂ രത്നാനിയുടെ പുതുവത്സര കലണ്ടറുമായി ബന്ധപ്പെട്ട ഫോട്ടോ ഷൂട്ട് ആണ് വേദി. വീഡിയോയിൽ ചുമരിലെ താരങ്ങളുടെ ചിത്രങ്ങൾക്ക് മുൻപിൽ പോസ് ചെയ്യുന്ന രേഖയെ കാണാം. യാദൃശ്ചികമായി ബിഗ് ബിയുടെ ഫോട്ടോക്ക് മുന്നിൽ നിന്നും ക്ലിക്ക് ചെയ്യുവാൻ നിൽക്കുമ്പോഴാണ് താരമൊന്ന് തിരിഞ്ഞു നോക്കിയത്. തന്റെ പശ്ചാത്തലത്തിൽ അമിതാഭ് ബച്ചന്റെ ചിത്രം കാണുമ്പോഴുള്ള രേഖയുടെ പ്രതികരണമാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here