കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ പത്താമത് പൊതുയോഗം നടന്നു. കെ.സി എസ് ഓഫിസ് അങ്കണത്തിൽ നടന്ന യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ് മനോജ് കുമാർ എം.എസ്. കുട്ടി, വൈസ് പ്രസിഡന്റ് കെ.ബി. പ്രഭാകരൻ. സെക്രട്ടറി മുരളി കെ നായർ, ജോയിന്റ് സെക്രട്ടറി രമേശ് റ്റി.വി, ട്രഷറർ ബാബുരാജ്.കെ.നായർ, ജോയിന്റ് ട്രഷറർ ഒ.സി. അലക്സാണ്ടർ കൂടാതെ ജനറൽ കൺവീനറായി അനിൽ കുമാർ പിള്ളയെയും തിരഞ്ഞെടുത്തു.
കമ്മിറ്റി അംഗങ്ങളായി തമ്പി. വി.തോമസ്, ഉണ്ണികൃഷ്ണൻ നായർ, അനിൽ കുമാർ എം.എസ്., രമേശ് ഗോപാലകൃഷ്ണൻ, എന്നിവരെയും തിരഞ്ഞെടുത്തു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, സാമൂഹിക പ്രവർത്തനങ്ങൾക്കും മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങൾ തുടരണമെന്ന് പ്രസിഡന്റ് പൊതുയോഗത്തിൽ അറിയിച്ചു. കൂടാതെ റെയിൽവേ സംബന്ധമായോ, മറ്റേതെങ്കിലും അത്യാവശ്യ ഘട്ടങ്ങളിലോ 24 മണിക്കൂറും 9967327424/ 9920628702 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും അധ്യക്ഷൻ പൊതുയോഗത്തിൽ അറിയിച്ചു.