ബോംബെ കേരളീയ സമാജം ഇന്ന് (02.02.2025) മുംബൈയിൽ നടത്ത മത്സരം സംഘടിപ്പിച്ചു. ദാദർ ശിവാജി പാർക്കിൽ രാവിലെ 6-30 ന് നടന്ന പരിപാടിയിൽ വിവിധ വിഭാഗങ്ങളിലായി നൂറ്റമ്പതോളം മത്സരാർത്ഥികൾ പങ്കെടുത്തു.
വർഷംതോറും സമാജം നടത്തിവരുന്ന ഈ മത്സരം 59 വർഷം പിന്നിട്ടു. ഇന്ന് നടന്ന ചടങ്ങിൽ ക്രീഡാഭാരതി ദേശീയ സംഘടനാ സെക്രട്ടറി പ്രസാദ് ജി മഹാങ്കർ മുഖ്യാതിഥിയായിരുന്നു. സമാജം പ്രസിഡൻ്റ് ഡോ: എസ്. രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറി എ.ആർ.ദേവദാസ് സ്വാഗതവും സ്പോർട്സ് കമ്മിറ്റി ഇൻചാർജ് ജയരാമൻ നന്ദിയും പറഞ്ഞു. മുൻ ജോയിന്റ് സെക്രട്ടറിയായിരുന്ന കെ. പത്മസുന്ദരൻ, കലാവിഭാഗം കൺവീനർ ഹരികുമാർ കുറുപ്പ് എന്നിവർ മുഖ്യാതിഥിയെയും വിജയികളെയും പരിചയപ്പെടുത്തി.
മുഖ്യാതിഥി പ്രസാദ് ജി മഹാങ്കർ ക്രീഡാഭാരതി ഭാരതത്തിൽ കായിക രംഗത്തു ചെയ്യുന്ന പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിച്ചു.
മത്സര വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു
വിജയികൾ :
10 കിലോമീറ്റർ പുരുഷ വിഭാഗത്തിൽ ദത്താ റാം ദൽവി (ഫിറ്റ് ഡിസയർ ക്ലബ്ബ് )
ഒന്നാം സ്ഥാനവും % സുജിത് സിംഗ് രണ്ടാം സ്ഥാനവും രാജൻ സിംഗ് മൂന്നാം സ്ഥാനവും കരസ്ഥ മാക്കി.അനീഷ് കനൈ യ്യ ലാൽ നിഷാദ് സ്റ്റൈലിഷ് വാക്കർ ആയി തിരഞ്ഞെടുത്തു.
10KM വനിതാവിഭാഗത്തിൽ കോമൾ പാൽ ഒന്നാം സ്ഥാനവും പ്രിയ വിജയ കുമാർ ഗുപ്ത (ഫിറ്റ് ഡിസയർ ക്ലബ്ബ് ) രണ്ടാം സ്ഥാനവും കൗസല്യ പർമാർ (ശ്രീ സായി സമർത്ഥ വ്യായാം മന്ദിർ, ദാദർ ) മൂന്നാംസ്ഥാനവും കരസ്ഥമാക്കി. സ്വപ്നാലി ബി ബെൻക്കർ (ശ്രീ സായി സമർത്ഥ അതിലറ്റിക് സ്പോർട്സ് സെന്റർ ) സ്റ്റൈലിഷ് വാൽക്കർ ആയും തിരഞ്ഞെടുത്തു.
10KM 15 വയസ്സിനു താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ മഹേഷ് പാണ്ഡേ ഒന്നാം ²സ്ഥാനവും അനുരാഗ് ചൗരാസ്യ രണ്ടാം സ്ഥാനവും സുജയ് സാവന്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
10KM 15 വയസ്സിനു താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ ആരോഹി ജാഥവ് ഒന്നാം സ്ഥാനവും അസ്മിത ബിജ് വാൻ രണ്ടാം സ്ഥാനവും ശ്വേത ഗുപ്ത മൂന്നാം സ്ഥാനവുംനേത്ര റാ വത് (ശ്രീ സായി സമർത്ഥ അതിലറ്റിക് സ്പോർട്സ് സെന്ററി ‘സ്റ്റൈലിഷ് വാക്കർ’ സ്ഥാനവും കരസ്ഥമാക്കി.
40-50 വയസ്സിനിടയിലുള്ള പുരുഷവിഭാഗത്തിൽ സഞ്ജയ് ദൽവി(ശ്രീ സമർത്ഥ വ്യായാം മന്ദിർ, ദാദർ ) വനിതാ വിഭാഗത്തിൽ ശ്രീമതി.ആഷാ ധനാവടെ (ശ്രീ സമർത്ഥ വ്യായാം മന്ദിർ, ദാദർ) എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
50-65 വയസ്സുവരെയുള്ളവരുടെ പുരുഷ വിഭാഗത്തിൽശ്രീമാൻ മൊഹമ്മദ് ഇഷ്തിയാ ഖ് സിദ്ധിക്കി , വനിതാ വിഭാഗത്തിൽ ശ്രീമതി.മനീഷ ചൗധരി എന്നിവർ ഒന്നാമതെത്തി.
65 -75 പുരുഷ വിഭാഗത്തിൽ വിലാസ് കുംഭാർ വനിതാ വിഭാഗത്തിൽ ശ്യാമള ഉണ്ണി എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 75 വയസ്സിനു മുകളിൽ ഉള്ള പുരുഷ വിഭാഗത്തിൽ എക്‌നാഥ് പാട്ടീൽ, വനിതാ വിഭാഗത്തിൽ മീന ധനഞ്ജയ് ആചാര്യ എന്നിവർ ഒന്നാം സ്ഥാനത്തെത്തി ട്രോഫി കരസ്ഥമാക്കി