മുംബൈ കേളി ഫെസ്റ്റിവലിന് വീണ്ടും അരങ്ങൊരുങ്ങുന്നു.

  ഫെബ്രുവരി 8,9,10 തീയതികളില്‍ വൈ ബി ചവാന്‍ സെന്ററില്‍ തുടക്കമിടുന്ന കേളി ഫെസ്റ്റിവൽ തുടർന്ന് അണുശക്തി നഗറിലും നെരൂള്‍ ടേര്‍ണയിലും അരങ്ങേറും.

  0

  ഫെബ്രുവരി 8,9,10 തീയതികളില്‍ വൈ ബി ചവാന്‍ സെന്ററില്‍ തിരി തെളിയുന്ന കേളി ഫെസ്റ്റിവൽ തുടർന്ന് അണുശക്തി നഗറിലും നെരൂള്‍ ടേര്‍ണയിലും അരങ്ങേറും. കഥകളിയുടെ സൗന്ദര്യപ്രമാണങ്ങളെ മാറ്റിമറിച്ച പത്മശ്രീ കീഴ്പടം കുമാരന്‍ നായരുടെ ശൈലീവഴികളിലൂടെ കഥകളിയുടെ വേരുകള്‍ അടയാളപ്പെടുത്തും. കഥകളിയുടെ ലാവണ്യത്തിന്റെ വേരുതേടിയുള്ള യാത്രയാണ് ഇക്കുറി കേളി ഫെസ്റ്റിവല്‍.

  ഫെബ്രുവരി 8 നു വൈ ബി ചവാന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങിൽ സദനം ഭാസി, ഗുരു സദനം ബാലകൃഷ്ണൻ, ഗുരു സദനം കൃഷ്ണൻകുട്ടി എന്നിവരെ ആദരിക്കും. തുടർന്ന് ഗുരു സദനം കൃഷ്ണന്കുട്ടിയും സംഘവും അവതരിപ്പിക്കുന്ന കഥകളി ‘കിരാതം’ അരങ്ങേറും.

  ഫെബ്രുവരി 9 ന് അണുശക്തി നഗർ DAE കൾച്ചറൽ സെന്ററിൽ ഗുരു സദനം കൃഷ്ണന്കുട്ടിയും സംഘവും അവതരിപ്പിക്കുന്ന ‘നരകാസുര വധം’ കഥകളി അരങ്ങേറും.

  ഫെബ്രുവരി 10 നെരൂൾ ടെർണ ഓഡിറ്റോറിയത്തിൽ ഗുരു സദനം കൃഷ്ണൻകുട്ടിയും മാർഗി വിജയകുമാറും സംഘവും ചേർന്ന് കാഴ്ച വയ്ക്കുന്ന ‘ലവനാസുര വധം’ കഥകളി അരങ്ങേറും.

  പ്രമേയാധിഷ്ഠിതമായ ഫെസ്റ്റിവലുകൾക്ക് തുടക്കം കുറിച്ച കേളി കലാലോകത്ത് സാന്നിധ്യമറിയിച്ചിട്ട് 26 വർഷം തികയുകയാണ്.

  LEAVE A REPLY

  Please enter your comment!
  Please enter your name here