മഹാരാഷ്ട്രയിൽ പ്ലാസ്റ്റിക് നിരോധനം; പിടിച്ചാൽ 25000 രൂപ പിഴ

ബദൽ സംവിധാനമില്ലാതെ പൂർണമായ പ്ലാസ്റ്റിക് നിരോധനം പ്രായോഗികമല്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ

0

മഹാരാഷ്ട്രയിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിരോധിച്ചു കൊണ്ട് സർക്കാർ ഉത്തരവ്. ഇതോടെ ആശങ്കയിലായത് ചെറുകിട കച്ചവടക്കാരാണ്. ബദൽ സംവിധാനമില്ലാതെ പൂർണമായ പ്ലാസ്റ്റിക് നിരോധനം പ്രായോഗികമല്ലെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്.

പെറ്റ് ബോട്ടിലുകള്‍ കൂടാതെ പാലും ഭക്ഷ്യയെണ്ണകളും വരുന്ന പ്ലാസ്റ്റിക് കവറുകള്‍, കാരിബാഗുകള്‍, പ്ലേറ്റ്, കപ്പ് തുടങ്ങി നിരവധി വസ്തുക്കള്‍ക്കാണ് നിരോധനം വരുന്നത്.

സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ കച്ചവടക്കാര്‍ക്കോ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കോ യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് ഉത്തരവ് നടപ്പാക്കാൻ സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. 2005-ല്‍തന്നെ 50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിച്ചിരുന്നെങ്കിലും ഒരിടത്തും ഇത് കാര്യമായി നടപ്പാക്കിയിരുന്നില്ല.

പ്ലാസ്റ്റിക് നിരോധനത്തോടെ സംസ്ഥാനത്ത് തൊഴിലില്ലാതാകുന്നത് ഏകദേശം 44 ലക്ഷം പേര്‍ക്കാണെന്നാണ് കണക്കുകൂട്ടല്‍. ഇത്രയും പേര്‍ക്ക് മറ്റെന്ത് ജോലിനല്‍കും എന്നതും സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളിയാണ്.

നിയമം തെറ്റിച്ച് പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് 5000 മുതല്‍ 25,000 രൂപ വരെയാണ് പിഴ. മൂന്നുവര്‍ഷം തടവും ലഭിക്കാം. എന്നാൽ ഈ നിയമത്തെ ദുരുപയോഗം ചെയ്തു സ്വന്തം കീശ വീർപ്പിക്കുന്നവരെ കുറിച്ചും പലരും പരാതിപ്പെട്ടു

മുനിസിപ്പല്‍ ഉദ്യോഗസ്ഥരടക്കം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ എത്രത്തോളം ശക്തമായി ഇത് നടപ്പാക്കും എന്നതിനെ ആശ്രയിച്ചിരിക്കും നിരോധനത്തിന്റെ ഫലം.
……………………………………………………………………….
മാതൃകയായി ബാലാജി ഗാർഡൻ
ചരിത്രപ്രേമികളുടെ ഇഷ്ടനാട് .. തൃശൂർ
ഗോൾഡൻ വോയ്‌സ് ഗായിക ദേവികാ അഴകേശന് ജപ്പാനിൽ അംഗീകാരം
അതിരുകള്‍ ഇല്ലാത്ത മലയാണ്മ

LEAVE A REPLY

Please enter your comment!
Please enter your name here