രാജൻ കിണറ്റിങ്കര എഴുതി പ്രമുഖ എഴുത്തുകാരൻ സി. രാധാകൃഷ്ണന്റെ അവതാരികയിൽ 2014 -15 ൽ പ്രസിദ്ധീകരിച്ച “കാലഭേദങ്ങൾ” എന്ന കവിതാ സമാഹാരം പൊന്നാനി എം.ഇ.എസ് കോളേജിലെ ലൈബ്രറിയിലും.
ബിരുദവും ബിരുദാനന്തര കോഴ്‌സുകളും ഉള്ള എം.ഇ.എസ് കോളേജ് മലപ്പുറം ജില്ലയിലെ പ്രധാന കോളേജുകളിൽ ഒന്നാണ്. സൈകതം ബുക്സ് പ്രസിദ്ധീകരിച്ച “കാലഭേദങ്ങൾ” മുംബൈയിൽ പ്രകാശനം നടത്തിയത് പ്രശസ്ത ചലച്ചിത്ര നടൻ ജയരാജ് വാരിയർ ആയിരുന്നു.
ഒരു പൊന്നാനിക്കാരന്റെ കവിതകളാണിത് . കവിതകളാണ് എന്നു പറഞ്ഞത് കവിതകള്‍ ആയതുകൊണ്ടു തന്നെയാണ് . എന്തായാലാണ് കവിതയാവുക എന്ന് രാജന്‍ കിണറ്റിങ്കര മനസ്സിലാക്കിയിരിക്കുന്നു . വായിച്ചു നോക്കി സ്വയം ബോദ്ധ്യപ്പെടുക – സി. രാധാകൃഷ്ണൻ
സി .രാധാകൃഷ്ണൻ പുറംചട്ടയിൽ കുറിച്ചിട്ട ഈ വരികളിലൂടെയാണ് പുസ്തകം കോളേജിന്റെ വെബ്‌സൈറ്റിൽ പരിചയപ്പെടുത്തുന്നത്.
2016 ൽ ഗോവയിൽ വച്ച് നടന്ന പ്രവാസി സാഹിത്യ സംഗമം കവിതാ പുരസ്‌കാരത്തിന് ഈ പുസ്തകം അർഹമായിരുന്നു.