പാൽഘർ മേഖലയുടെ ഈ വർഷത്തെ മലയാളോത്സവത്തിന്റെ സമാപന സമ്മേളനം ഞായറാഴ്ച ഫെബ്രുവരി 17 ന് കെ ഡി സ്‌കൂൾ അങ്കണത്തിൽ നടക്കും. മലയാളം മിഷൻ മുബൈ ചാപ്ററർ വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ മലയാള ഭാഷാപ്രചരണ സംഘം ട്രഷറർ രാജൻ നായർ താരാപ്പൂരിലെ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖരായ എസ് കെ നായർ, സിഇറ്റിഎസ് സ്കൂൾ മാനേജർ ഷിൻഡേm താരാപ്പൂർ മലയാളി സമാജം സെക്രട്ടറി ശ്രീനിവാസൻ ടി ആർ തുടങ്ങിയവർ സംബന്ധിക്കും.
താരാപ്പൂരിലെ ആദ്യ വാർഷീക പതിപ്പിന്റെ പ്രകാശന കർമ്മത്തിനും ചടങ്ങു സാക്ഷ്യം വഹിക്കും. അക്ഷര ലോകത്തിനായി മലയാള ഭാഷാപ്രചരണ സംഘം പുറത്തിറക്കുന്ന ആദ്യ വാർഷീക പതിപ്പായിരിക്കും ഫെബ്രുവരി പതിനേഴാം തീയതി നാലരയ്ക്ക് ശേഷം നടക്കുന്ന ചടങ്ങിൽ വെളിച്ചം കാണുക.
ചടങ്ങിൽ മുബൈയിലെ പ്രമുഖ അവതാരകനായ ആഷിഷ് എബ്രഹാമും എസ് ആർ കെ കൊല്ലവുമവതരിപ്പിക്കുന്ന മാജിക്കൽ മിമിക്സും ഉണ്ടായിരിക്കും. മലയാളോത്സവം 2018 പാൽഘർ മേഖല മത്സര വിജയികളെ അനുമോദിക്കും. കുട്ടികളുടെ കരോക്കെ ഗാനമേളയും ഉണ്ടായിരിക്കും.
കഴിഞ്ഞ ദിവസം പുൽവാമയിൽ നടന്ന ഭീകരണക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട ധീര ജവാന്മാർക്ക് അനുശോചനം രേഖപ്പെടുത്തി ദേശ സുരക്ഷാ പ്രതിജ്ഞയോടൊപ്പമായിരിക്കും മലയാളോത്സവത്തിന്റെ സമാപന സമ്മേളനം ആരംഭിക്കുകയെന്നു മലയാള ഭാഷ പ്രചാരണം സംഘം കൺവീനർ അറിയിച്ചു.