മുംബൈ മലയാളികളുടെ സ്പന്ദനമായി മാറിയ ആംചി മുംബൈ എന്ന സമകാലിക വാർത്താധിഷ്ഠിത വിനോദ പരിപാടി അഞ്ഞൂറിന്റെ നിറവിലേക്കു കടക്കുകയാണ്. 2011 നവംബറിൽ ആരംഭിച്ച പരിപാടി ഇതിനകം സൂര്യനസ്തമിക്കാത്ത നഗരത്തിലെ ദൈനംദിന പ്രശ്നങ്ങളിൽ ഇടപെടുന്ന വാർത്തകളും വിശേഷങ്ങളുമായി എല്ലാ ബുധനാഴ്ച രാത്രി 9 .30 നും എല്ലാ ഞായറാഴ്ച രാവിലെ 7 .30നും പ്രക്ഷേപണം ചെയ്തു വരുന്നു.
നവംബർ 11ന് ( 11.11.11) കൈരളി ഡയറക്ടർ ടി. ആർ അജയൻ ആംചി മുംബൈയുടെ ആദ്യ എപ്പിസോഡ് അന്നത്തെ മഹാരാഷ്ട്ര ഗവർണർ കെ ശങ്കരനാരായണന് നൽകിയാണ് ഉത്‌ഘാടനം നിർവഹിച്ചത്. മുംബൈ പൂരം 2011 വേദിയിൽ നടന്ന ചടങ്ങിൽ എൻ കെ ഹോംസ് ചെയർമാൻ എൻ കെ ഭൂപേഷ്‌ബാബു, ഡോ. അനിൽ രാഘവൻ, ജെ പി തകഴി, പ്രേംലാൽ, മുംബൈ പൂരം കൺവീനർ രമേശ് അയ്യർ, സി പി ബാബു, രാജൻ പണിക്കർ, കൊണ്ടോത്ത് വേണുഗോപാൽ, ഇ പി വാസു തുടങ്ങി നിരവധി പ്രമുഖർ വേദി പങ്കിട്ടു.
മഹാനഗരത്തിലെ വാർത്തകളും വിശേഷങ്ങളും കോർത്തിണക്കിയ മുംബൈ ഫാസ്റ്റ് ന്യൂസ്, സമകാലിക വിഷയങ്ങളെ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന അല്ല പിന്നെ, നഗരത്തിലെ മലയാളികളുടെ കലാ സാംസ്‌കാരിക പരിപാടികൾ തുടങ്ങിയ ഏറെ ശ്രദ്ധ നേടിയ വിഭാഗങ്ങളാണ്. മുംബൈയിലെ പ്രതിഭകൾക്കായി അവതരിപ്പിച്ച സംഗീത റിയാലിറ്റി ഷോയും വൻ വിജയമായിരുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പത്തി അഞ്ചു മത്സരാർഥികൾ പങ്കെടുത്ത സംഗീത പരിപാടിയിൽ ആറു റൗണ്ടുകളിലായാണ് മത്സരം നടന്നത്. കാവാലം ശ്രീകുമാർ, രഞ്ജിനി ജോസ്, ഉത്തര ഉണ്ണി, പ്രീത കണ്ണൻ, പുതുശ്ശേരി ജനാർദ്ദനൻ തുടങ്ങിയ പ്രമുഖർ വിധികർത്താക്കൾ ആയിരുന്നു. മുംബൈയുടെ വിവിധ ഭാഗങ്ങളിലായി നടന്ന മത്സര പരിപാടികളിൽ ആയിരക്കണക്കിന് സംഗീതാസ്വാദകർ പങ്കെടുത്തു.
ആംചി മുംബൈ നഗരത്തിലെ സാമൂഹിക പ്രവർത്തകരെ പങ്കെടുപ്പിച്ചു സംഘടിപ്പിച്ച സംവാദ പരിപാടികളും ഏറെ ജന ശ്രദ്ധ നേടിയിരുന്നു. കൃഷി മന്ത്രി വി എസ് സുനിൽകുമാർ നയിച്ച ജൈവകൃഷിയെ കുറിച്ചുള്ള സംവാദം കൂടാതെ പ്രശസ്തരായ നവ്യാ നായർ, ജയരാജ് വാരിയർ, ബിജു നാരായണൻ, രാകേഷ് ബ്രഹ്മാനന്ദൻ, ശബരിനാഥ്, കൊല്ലം തുളസി, വൈക്കം വിജയലക്ഷ്മി, പ്രണവം ശശി, മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ബാബു കുഴിമറ്റം തുടങ്ങിയവരെ പങ്കെടുപ്പിച്ചു അവതരിപ്പിച്ച സംവാദ പരിപാടികളും പ്രേക്ഷക പ്രീതി നേടിയിരുന്നു.
അമിതാബ് ബച്ചൻ, സച്ചിൻ ടെണ്ടുൽക്കർ, ഷാരൂഖ് ഖാൻ, കരൺ ജോഹർ, മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി, ദിലീപ്, നാദിർഷ, സിദ്ധിഖ്, ലാൽ, അനിൽ കപൂർ, അഫ്‌താബ് ശിവദാസനി, മിലിന്ദ് സോമൻ, മിലിന്ദ് ഗുണാജി,പ്രിയദർശൻ, കെ മധു, നവ്യാ നായർ, കാവ്യാ മാധവൻ, നാദിയ മൊയ്തു, സുരാജ് വെഞ്ഞാറന്മൂട്, ദേവൻ, ഊർമിള ഉണ്ണി, ബിജു മേനോൻ, ശ്രീധന്യ, വിദ്യാ ബാലൻ, റിമി ടോമി, എം ജി ശ്രീകുമാർ, ബിജു നാരായണൻ, വിനോദ് കാംബ്ലി, അടൂർ ഗോപാലകൃഷ്ണൻ, സൂര്യ കൃഷ്ണമൂർത്തി, ശ്രീലക്ഷ്മി, പാർവതി ഓമനക്കുട്ടൻ, രമേശ് പിഷാരഡി, മഞ്ജരി, റസൂൽ പൂക്കുട്ടി, എം ജയചന്ദ്രൻ, റിമി ടോമി, ടിനോ ടോം, തുടങ്ങിയ പ്രശസ്തരും ശരദ് പവാർ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, പന്തളം സുധാകരൻ, വി എസ് അച്യുതാനന്ദൻ, പി കെ കൃഷ്ണദാസ്, പി പി മുകുന്ദൻ, ശശികല ടീച്ചർ, ഫാറൂഖ് അബ്ദുള്ള, ശബരിനാഥ് തുടങ്ങിയ രാഷ്ട്രീയ പ്രമുഖരും ആംചി മുംബൈയിലൂടെ സംവദിച്ചവരാണ്.
വ്യവസായികളായ അന്തരിച്ച ക്യാപ്റ്റൻ കൃഷ്ണൻ നായർ, എന്റർടൈൻമെന്റ് രംഗത്തെ ബോളിവുഡിലെ മലയാളി സാന്നിധ്യമായ പ്രശാന്ത് നാരായണൻ, ശ്രീകാന്ത് ഭാസി, , എഫ്.എം.സി.ജി വിപണന രംഗത്തെ വെണ്മയുടെ പ്രതീകമായ ഉജാല രാമചന്ദ്രൻ, മുംബൈയിലെ വിദ്യാഭ്യാസ മേഖലയിലെ മലയാളി സാന്നിധ്യങ്ങളായ വാസുദേവൻ പിള്ള, ഡോ ഉമ്മൻ ഡേവിഡ്, പോൾ പറപ്പിള്ളി, കെട്ടിട നിർമ്മാണ രംഗത്തെ പ്രമുഖരായ ഡോ. റോയ് ജോൺ മാത്യു, എം സി സണ്ണി സ്വർണാഭരണ രംഗത്തെ മേധാവികളായ വി ജി നായർ, സുനിൽകുമാർ, സുധീഷ് കുമാർ, എസ് കുമാർ കരിമ്പിൻ ചണ്ടിക്ക് വിപണി കണ്ടെത്തി ഈ മേഖലക്ക് പുത്തൻ ഉണർവ് നൽകിയ സുകുമാര പണിക്കർ, കയറ്റുമതി രംഗത്തെ പ്രമുഖനായ എം കെ നവാസ്, നിയമോപദേശ രംഗത്ത് ഏക ജാലക സംവിധാനത്തിലൂടെ ശ്രദ്ധ നേടിയ അഡ്വക്കേറ്റ് ശ്രീജിത്ത്, ട്രാവൽ രംഗത്തെ പ്രമുഖനായ അബ്ദുൽ നാസർ, എം ജെ ഉണ്ണിത്താൻ, ഇൻഡസ്ട്രിയൽ കൺസ്ട്രക്ഷൻ രംഗത്തെ പ്രമുഖരായ അജയകുമാർ, എം ടി കൊച്ചുകുഞ്ഞു, ബഷിറുദ്ദീൻ (ഫർണസ്), ഹോട്ടൽ രംഗത്ത് നിന്നും അരുൺ വിശ്വനാഥ്, അബ്ദുൽ ഖാദർ, മുരളി റോയൽ റസോയ് , ഇൻഡയറക്റ്റ് ടാക്സ് രംഗത്തെ വിദഗ്ദനായ സച്ചിൻ മേനോൻ, ഫിനാൻസ് രംഗത്ത് മുൻനിരയിലുള്ള ഗോകുലം ഗോപാലൻ, ലോജിസ്റ്റിക് രംഗത്തെ മലയാളി സാന്നിധ്യങ്ങളായ മാധവ വാരിയർ, സി പി സജീവൻ, ബിജു രാമൻ, സ്വകാര്യ സുരക്ഷാ സേവന രംഗത്തു നിന്നും അനിൽ കുമാർ നായർ – ഗോവ, ഫാഷൻ ജ്വല്ലറി രംഗത്തെ നൂതന സംരംഭകൻ മോഹൻ നായർ തുടങ്ങിയ പ്രമുഖരും ആംചി മുംബൈയിലെ പ്രത്യേക സംവാദ പരിപാടികളിൽ പങ്കെടുത്തു യുവ സംരംഭകർക്ക് പ്രചോദനം നൽകിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരായ പി ആർ കൃഷ്ണൻ, ലയൺ കുമാരൻ നായർ, പ്രിൻസ് വൈദ്യൻ, ടി.എൻ ഹരിഹരൻ, റോയ് ജെ കൊട്ടാരം, കെ കെ നമ്പ്യാർ, ഗോകുൽദാസ് മാധവൻ, അജയ് ജോസഫ്, രാമചന്ദ്രൻ, സി പി സജീവൻ, ബി വേണുഗോപാൽ, കെ. നന്ദകുമാർ, ലയൺ കുമാരൻ നായർ, ജോൺസൻ തേറാട്ടിൽ, ആലീസ് തേറാട്ടിൽ, സാബു ഡാനിയൽ, എം ജി സ്റ്റീഫൻ, എം ജി ഫിലിപ്പ്, സതീഷ്, സണ്ണി തോമസ്, എ.എൻ ഷാജി, തോമസ് ഓലിക്കൽ, പ്രകാശ് പടിക്കൽ, ഹോസ്റ്റ് വിജയകുമാർ, ബാലചന്ദ്ര മേനോൻ, ഉപേന്ദ്ര മേനോൻ, ശ്രീകാന്ത് നായർ, അഡ്വക്കേറ്റ് പദ്മാ ദിവാകരൻ, അഡ്വക്കേറ്റ് പ്രേമാ മേനോൻ, രാഖി സുനിൽ, പി കെ ആനന്ദൻ, എൻ ടി പിള്ള, സുമാ മുകുന്ദൻ, സ്വാമി കൃഷ്ണാനന്ദ സരസ്വതി, ശശിധരൻ നായർ, ഹരികുമാർ താനെ, രാജൻ നായർ, പ്രേംദാസ്, കുന്നം വിഷ്ണു, രവീന്ദ്രനാഥ്, കലാമണ്ഡലം ഗോപാലകൃഷ്ണൻ, എസ് ആർ കെ പിള്ള, മനോജ് മാളവിക, എൻ എസ് സലിംകുമാർ, ഹരികുമാർ മേനോൻ, എം ഐ ദാമോദരൻ, ഓ കെ പ്രസാദ് , കൃഷ്ണൻകുട്ടി നായർ, ശശി ദാമോദരൻ, ബിന്ദു ജയൻ, വത്സൻ മൂർക്കോത്ത്, ദീപക് പച്ച, പി.കെ.ലാലി, യു.എൻ ഗോപി നായർ, ഓ പ്രദീപ്, പി കെ ആനന്ദൻ, ചിത്രാ വിജയൻ, മധു ബാലകൃഷ്ണൻ, രാമകൃഷ്ണൻ നായർ, കെ ടി നായർ, രാമചന്ദ്രൻ മഞ്ചറമ്പത്ത്, പ്രിയാ വർഗീസ്, പി ഡി ജയപ്രകാശ്, രുഗ്മിണി സാഗർ, ബീന തമ്പി, മാത്യു തോമസ്,സുരേന്ദ്ര ബാബു, സിബി സത്യൻ, മനോജ് ജോൺ, കെ രാജൻ, ഡോ വേണുഗോപാൽ, പി വി കെ നമ്പ്യാർ, ഗിരീഷ് നായർ, ഗിരിജാ പണിക്കർ, ദേവൻ തറപ്പിൽ, ശശി നായർ, ഉത്തംകുമാർ കായിക മേഖലയിൽ നിന്നും ബിന്ദു പ്രസാദ്, എഴുത്തുകാരായ നോവലിസ്റ്റ് ബാലകൃഷ്ണൻ, മേഘനാഥൻ , മാനസി, സുരേഷ് വർമ്മ, സി പി കൃഷ്ണകുമാർ, പ്രേമൻ ഇല്ലത്ത്, കെ ആർ നാരായണൻ, ഗോവിന്ദൻ ഉണ്ണി, ഗിരിജാ വല്ലഭൻ കൂടാതെ അനിൽ പൊതുവാൾ, പ്രേംകുമാർ, വിജയകുമാർ, മധു നമ്പ്യാർ, ബാബുരാജ്, ഡോ സജീവ് നായർ, താരാ വർമ്മ, നിഷാ ഗിൽബർട്ട്, ഡിംപിൾ ഗിരീഷ്, രാജശ്രീ മേനോൻ, ശ്രീജാ വാരിയർ, വിനയൻ, രവി തൊടുപുഴ, തുടങ്ങി കലാരംഗത്തെ നിരവധി പ്രതിഭകളും മുംബൈ മലയാളികളുടെ സ്പന്ദനമായ ആംചി മുംബൈ എപ്പിസോഡുകളിലൂടെ നിരന്തരം ഇടപെടുന്നവരാണ്.
പൂനെയിൽ നിന്നും രാജൻ നായർ, ടി പി വിജയൻ, പി വി ഭാസ്കരൻ, ഹരിനാരായണൻ, രമേശ് അമ്പലപ്പുഴ, നാസിക്കിലെ ശ്രീകുമാർ, ഗോപകുമാർ, സുരേന്ദ്രൻ, ഗോകുലം പിള്ള തുടങ്ങി നിരവധി പ്രമുഖരും ആംചി മുംബൈയുടെ എപ്പിസോഡുകളിലൂടെ സംവദിച്ച വ്യക്തികളാണ്
മുംബൈ മലയാളിയായിരുന്ന അന്താരാഷ്ട്ര സാഹസിക നീന്തൽ താരം എസ് പി മുരളീധരണ് പാക് കടലിടുക്ക് നീന്തി കടക്കുന്ന ആദ്യ മലയാളിയാണ് . ശ്രീലങ്കൻ കടലിലെ പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിച്ചു 14 മണിക്കൂ റും 22 മിനിറ്റും കൊണ്ട് എസ്.പി. മുരളീധരന്‍ പാക് കടലിടുക്ക് നീന്തിക്കടക്കുമ്പോൾ മുരളീധരനോടൊപ്പം ആംചി മുംബൈ ടീമും കൂടെയുണ്ടായിരുന്നു. അശ്വമേധം പ്രദീപ്, ഡോ. അനിൽ രാഘവൻ, പ്രേംലാൽ, ജെ പി തകഴി, യു എൻ ഗോപി നായർ, വിൽസൺ ഡോംബിവ്‌ലി, തുടങ്ങിയവരടങ്ങുന്ന ടീമാണ് ശ്രീലങ്കയിൽ നിന്നും രാമേശ്വരത്തേക്ക് പ്രത്യേക ബോട്ടിൽ മുരളീധരനെ അനുഗമിച്ചിരുന്നത്. അന്ന് ഏറെ ബുദ്ധിമുട്ടി സാഹസികമായി ദൃശ്യങ്ങൾ പകർത്തിയത് ഇന്ന് നമ്മോടൊപ്പമില്ലാത്ത അകാലത്തിൽ വേർപിരിഞ്ഞു പോയ ജോജിയും രഞ്ജനുമായിരുന്നു.
ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ ആംചി മുംബൈക്ക് ലഭിച്ച പ്രത്യേക അംഗീകാരവും ഇതോടൊപ്പം പ്രതിപാദിക്കുന്നു. ഇന്ത്യൻ കോൺസുലേറ്റും, കലാമണ്ഡലം ടാൻസാനിയായും ചേർന്ന് സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ വേദി അഞ്ഞൂറിന്റെ മികവിൽ നിൽക്കുന്ന ആംചി മുംബൈക്ക് ലഭിച്ച അപൂർവ അവസരമായിരുന്നു. ടാൻസാനിയയിലെ രാജേഷ് കാഞ്ഞിരക്കാടൻ, ബിനു നായർ, സോജൻ ജോസഫ്, ശ്യാം, കൂടാതെ പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യവും ചടങ്ങിന് കൊഴുപ്പേകി.
ആംചി മുംബൈയുടെ ജനപ്രിയ പരിപാടികളിൽ ഒന്നായ ഗോൾഡൻ വോയ്‌സ് മുംബൈ പ്രതിഭകൾക്കായി ഒരുക്കിയ ആദ്യ മ്യൂസിക് റിയാലിറ്റി ഷോ ആയിരുന്നു. പ്രായ പരിധിയില്ലാതെ മുപ്പത്തി അഞ്ചോളം ഗായകർ അണി നിരന്ന മത്സര പരിപാടി നിരവധി പ്രതിഭകളെയാണ് മുഖ്യധാരയിലേക്ക് കൈ പിടിച്ചുയർത്തിയത്. ഗീതാ പൊതുവാൾ, നീതി നായർ എന്നിവർ അവതാരകർ ആയിരുന്നു. പി സത്യൻ ഏകോപനം നിർവഹിച്ച ഷോയുടെ മുഖ്യ പ്രായോജകർ ജ്വല്ലറി രംഗത്തെ പ്രമുഖരായ ഗുഡ് വിൻ ഗ്രൂപ്പ് ആയിരുന്നു.
പുതിയതായി ആരംഭിക്കുന്ന മയിൽപ്പീലി കാവ്യാലാപന റിയാലിറ്റി ഷോ മുംബൈ മലയാളികൾക്ക് നൂതനാനുഭവമായിരിക്കും. മലയാള ഭാഷാ പ്രചാരണസംഘവുമായി സഹകരിച്ച് നടത്തുന്ന കാവ്യാലാപന മത്സരത്തിൽ മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 49 പേർ പങ്കെടുത്തിരുന്നു. ഇവരിൽ നിന്നും തിരഞ്ഞെടുത്ത 18 പേരായിരിക്കും ഇനിയുള്ള മത്സരങ്ങളിൽ മാറ്റുരക്കുക
ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ഗോൾഡൻ വോയ്‌സ് സീസൺ 2, ഗോൾഡൻ ഡാൻസ് കൂടാതെ ഡിസംബറിൽ നടക്കുന്ന മെഗാ ഷോയിൽ ബോളിവുഡ് മലയാള സിനിമാ ടെലിവിഷൻ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
പ്രേംലാൽ, ജെ പി തകഴി, നീതി നായർ എന്നിവരാണ് മുഖ്യ അവതാരകർ. പടുതോൾ വാസുദേവൻ നമ്പൂതിരിപ്പാട്, രാജൻ കിണറ്റിങ്കര, ആശിഷ് എബ്രഹാം, നീതു മേനോൻ, ഗിരിജാ മേനോൻ, ജോവിന്റോ ജോജി, ആൽബിൻ അഗസ്റ്റിൻ തുടങ്ങിയവരടങ്ങുന്ന ടീമാണ് ആംചി മുംബൈയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ.
കഴിഞ്ഞ ഏഴു വർഷമായി ആംചി മുംബൈയോടൊപ്പം നടന്നവരും അവസരങ്ങളെ പ്രയോജനപ്പെടുത്തിയവരും നിരവധി പേരാണ്. നാണപ്പൻ മഞ്ഞപ്ര, അനിൽ രാമൻ, ജനാർദ്ദനൻ, ദീപിക മേനോൻ, പ്രവീൺ, വരുൺ വടശ്ശേരിക്കര, ജെസോ ലാൽജു, വിനയ് നായർ തുടങ്ങിയവരുടെ ക്രിയാത്മകമായ സംഭാവനകളും അഞ്ഞൂറിന്റെ നിറവിൽ നിൽക്കുന്ന ആംചി മുംബൈ കോറിയിടുന്നു. പരോക്ഷമായി ആംചി മുംബൈയോടൊപ്പം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നിരവധി സാങ്കേതിക വിദഗ്ധരിൽ പ്രമുഖരാണ് ബെന്നി ജോസഫ്, ടോം തോമസ്, ബ്ലെസ്സൻ മാത്യു, മനോജ് കാക്കശ്ശേരി, ഗിരീഷ് അയ്യർ, സുരേഷ് പള്ളൂർ, സന്തോഷ് സാരഥി, കൂടാതെ പൂനെയിൽ നിന്നും അശോക് ജി നായർ, മനോജ് തുടങ്ങിയവർ.
NB: ( ഈ റിപ്പോർട്ടിൽ പ്രതിപാദിക്കുന്ന പേരുകൾ അപൂർണമാണ്. നിരവധി സംഘടനകൾ, സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങി ഒട്ടനവധി പേരുടെ സഹകരണവും പിന്തുണയും നന്ദിയോടെ സ്മരിക്കുന്നു.)
……………………………………………………………..
മഹാരാഷ്ട്രയിലെ കരിമ്പിൻ കർഷകർക്ക് പുതു ജീവൻ നൽകിയ മലയാളി വ്യവസായി
മയിൽപ്പീലി ആദ്യ ഷെഡ്യൂൾ മത്സരം ഏപ്രിൽ 1ന്