മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് ഇന്ന് രാവിലെ 11 മണിക്ക് 4.4 റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയ ഭൂമികുലുക്കം അനുഭവപ്പെട്ടത്. നാശ നഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്. ദഹാനുവിലാണ് ആദ്യം
ഭൂചലനം അനുഭവപ്പെട്ടതെങ്കിലും തുടർന്ന് വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നുവെന്ന് പറയുന്നു. ചെറിയ ശബ്ദത്തോടെ കുലുക്കം അനുഭവപ്പെട്ടതോടെ ആളുകള്‍ പരിഭ്രാന്തരായി പലരും കെട്ടിടങ്ങള്‍ക്ക് വെളിയിലേക്ക് ഇറങ്ങി നില്‍ക്കുകയായിരുന്നു.

മുംബൈയിലും ചെറിയ തോതിൽ ഭൂചലനം അനുഭവപെട്ടതായി റിപ്പോർട്ട് ചെയ്യുന്നു. എന്നാല്‍ ഭൂചലനത്തിന്റെ തീവ്രത അറിവായിട്ടില്ല.