ഡോംബിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി കെ.വേണുഗോപാൽ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ നായർ ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ, ട്രഷറർ കൃഷ്ണകുമാർ, കൂടാതെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മോഹൻ സി.നായർ, മോഹനചന്ദ്രൻ എന്നിവരെയാണ് തിരഞ്ഞെടുത്തത്. ഭരണ സമിതിയിലെ മറ്റ് ഗവേർണിംഗ് കൌൺസിൽ അംഗങ്ങളായി കാന്ത നായർ, സതീശൻ പിള്ളൈ, ജയരാജ് നായർ, പി.പി. പീതാംബരൻ, അജികുമാർ, അനിൽ കുമാർ, ഗിരീഷ് മേനോൻ, രാമചന്ദ്രൻ പിള്ളൈ, പ്രമോദ് നായർ, ഉമേഷ് കുമാർ സുകുമാരൻ, സുശാന്ത്, അനിൽ നായർ, ചന്ദ്രശേഖർ നായർ, സുധിർ കുമാർ എന്നിവരെയും തിരഞ്ഞെടുത്തു. ഇൻ്റേണൽ ഓഡിറ്റർമാരായി എം.എസ്സ്. മേനോൻ, രാജശേഖരൻ നായർ എന്നിവരെയും നിയോഗിച്ചു.
പ്രസിഡന്റ് ഒഴികെ മറ്റ് ഭരണാധികാരികളെ എതിരില്ലാതെയാണ് തിരഞ്ഞെടുത്തത്. കമ്പൽപാട മോഡൽ കോളേജിൽ വച്ച് നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർഥിയായി കെ.വേണുഗോപാൽ വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കുകയായിരുന്നു.