ഉല്ലാസ് ആർട്സ് & വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വനിതാവിഭാഗം കുട്ടികളുടെയും മുതിർന്നവരുടെയും പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് 09.03.2023ന് (ഞായറാഴ്ച) വൈകുന്നേരം 4.30മണിക്ക് ലോക വനിതാദിനാഘോഷം നടത്തുന്നു. പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ മുംബൈയിലെ പ്രമുഖ എഴുത്തുകാരി ജ്യോതിലക്ഷ്മി നമ്പ്യാർ മുഖ്യാതിഥിയായി മുഖ്യ പ്രഭാഷണം നടത്തും.
ചടങ്ങിൽ മുംബൈയിലെ വനിതാ സംരംഭകയും സാഹിത്യകാരിയുമായ ഡോക്ടർ ശശികല പണിക്കരെ ആദരിക്കും.
കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് വനിതാ വിഭാഗം കൺവീനർ
അനിത രാധാകൃഷ്ണൻ (7083020523) അറിയിച്ചു.