മുംബൈ നിവാസികൾക്ക് കൊടും ചൂടിന്റെ ദിവസങ്ങളാണ് വരാനിരിക്കുന്നത്. ബുധനാഴ്ച താപനില 37.4°C ആയി ഉയർന്നത് സീസണൽ ശരാശരിയേക്കാൾ 4.4°C കൂടുതലാണ്.
മാർച്ച് 9 നും 11 നും ഇടയിൽ ചൂട് ഏറ്റവും ഉയർന്ന നിലയിലെത്തുമെന്നും 43 °C വരെ കൂടാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷണം. ഇത് വരും ദിവസങ്ങളിൽ അസ്വസ്ഥതയുണ്ടാക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു.

ബുധനാഴ്ച, ഐഎംഡിയുടെ സാന്താക്രൂസ് നിരീക്ഷണാലയത്തിൽ പരമാവധി താപനില 37.4°C രേഖപ്പെടുത്തി, ചൊവ്വാഴ്ചത്തെ 36.8°C നേക്കാൾ അല്പം കൂടുതലാണ് ഇത്. അതേസമയം, കൊളാബ നിരീക്ഷണാലയത്തിൽ 33.4°C രേഖപ്പെടുത്തി, ഇത് സാധാരണയേക്കാൾ 2.2°C കൂടുതലും ചൊവ്വാഴ്ചത്തെ 33.1°C നേക്കാൾ നേരിയ ചൂടുമാണ്.
ശക്തമായ കിഴക്കൻ കാറ്റാണ് താപനില ഉയരാൻ കാരണമെന്ന് ഐഎംഡി ഉദ്യോഗസ്ഥർ പറയുന്നു, മുംബൈ നിവാസികൾ ജലാംശം നിലനിർത്താനും കത്തുന്ന ചൂടിനെതിരെ മുൻകരുതലുകൾ എടുക്കാനുമാണ് നിർദ്ദേശം.