അംബർനാഥ് എസ് എൻ ഡി പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ 15മത് പൊങ്കാല മഹോത്സവത്തിനായി ഒരുക്കങ്ങൾ പൂർത്തിയായി. 2025 മാർച്ച് 12, 13 തീയ്യതികളായി അംബർനാഥ് നവരെ പാർക്കിലുള്ള ശ്രീനാരായണ ഗുരുമന്ദിരത്തിൽ നടക്കുന്ന ആറ്റുകാൽ പൊങ്കാല ശ്രീരാമ ദാസ ആശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി മുഖ്യ കാർമികത്വം വഹിക്കും.
മാർച്ച് 12 ബുധൻ രാവിലെ 5.30ന് മഹാഗണപതി ഹോമം, 8ന് മഹാഗുരു പൂജ, വൈകീട്ട് 3.30ന് തിരുവിഗ്രഹം എഴുന്നെള്ളിക്കൽ. ആറ്റുകാലമ്മയുടെ തിരുവിഗ്രഹം വഹിച്ചു കൊണ്ടുള്ള വാഹന ഘോഷ യാത്ര ബദ്‌ലാപൂർ രാമദാസ ആശ്രമത്തിൽ നിന്നാരംഭിച്ച് 5 മണിയോടെ കോച്ച്ഗാവിലുള്ള ശ്രീരാമക്ഷേത്രത്തിൽ എത്തിച്ചേരും. ചെണ്ടമേളം, താലപ്പൊലിയോട് കൂടി ആനയിച്ച് 6 മണിയോടെ ഘോഷയാത്ര നവരെ പാർക്കിലുള്ള ശ്രീനാരായണ ഗുരുമന്ദിരത്തിലെത്തും
വൈകീട്ട് 6.30ന് മഹാഭാഗവതി സേവ, വൈകീട്ട് 8.30 ന് മഹാ ആരതിയും പ്രസാദ വിതരണവും.
മാർച്ച് 13 വ്യാഴം രാവിലെ 6ന് നിർമ്മാല്യം തുടർന്ന് ഗുരുപൂജ. 7ന് അഭിഷേകം തുടർന്ന് മഹാ ആരതി. 8ന് ചെണ്ട മേളം. രാവിലെ 10.30ന് പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കൽ, 11.30ന് പൊങ്കാല സമർപ്പണം. ഉച്ചക്ക് 1 മണിക്ക് അന്നദാനം
പൊങ്കാല സമർപ്പിക്കുന്നതിനായി പേരുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9850389855 / 7507215999 / 9869013615