ഫെയ്മ മഹാരാഷ്ട്ര മലയാളി റെയിൽ പാസഞ്ചേഴ്സ് അസ്സോസിയേഷൻ ( MRPA) പൊതുജന സമ്പർക്ക പരിപാടികളോടെ കർമ്മപദ്ധതികൾ ആവിഷ്കരിക്കുന്നു.
MRPA പ്രസിഡൻ്റായി ജോഷി തയ്യിൽ, ട്രഷററായി എ. കേശവമേനോൻ എന്നിവരെ യോഗം തെരഞ്ഞെടുത്തു.
മഹാരാഷ്ട്രയിലെ 36 ജില്ലകളിലെ യാത്രാ ദുരിതം പരിഹരിക്കുന്നതിനായി MRPA യുടെ നേതൃത്വത്തിൽ മുംബൈ, പൂനെ, നാസിക്,കൊങ്കൺ, മറാത്തവാഡ,നാഗ്പൂർ, അമരാവതി എന്നീ സോണുകളിൽപ്പെട്ട മലയാളികളുടെ യാത്ര വിഷയങ്ങൾ നേരിട്ട് ചർച്ച ചെയ്ത് കർമ്മപദ്ധതി തയ്യാറാക്കുന്ന സെമിനാറുകൾ ഈ മാസം പൂർണ്ണമാക്കും. തുടർന്ന് റെയിൽവേ വിദഗ്ദരുമായി നടക്കുന്ന യോഗത്തിൽ ഓരോ സോണിലും ഏറ്റെടുക്കേണ്ട കർമ്മപദ്ധതികൾ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതാണെന്ന് സെക്രട്ടറി ശിവപ്രസാദ് കെ. നായർ അറിയിച്ചു.