മുംബൈയിൽ അടുത്തിടെ നടന്ന ഒരു ദാരുണമായ സംഭവം ദാമ്പത്യ സംഘർഷങ്ങളിലേക്കും ലിംഗഭേദമില്ലാത്ത നിയമങ്ങളുടെ ആവശ്യകതയിലേക്കും ശ്രദ്ധ നേടിയിരിക്കയാണ്. 41 കാരനായ കമ്പ്യൂട്ടർ ആനിമേറ്റർ നിഷാന്ത് ത്രിപാഠി ഫെബ്രുവരി 28 നാണ് മുംബൈയിലെ ഒരു ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്തത്. ഭാര്യയുടെയും അമ്മായിയുടെയും പീഡനം മൂലമാണ് 41 കാരനായ നിഷാന്ത് ത്രിപാഠി ജീവിതം അവസാനിപ്പിച്ചത്.
മകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുഃഖം അടക്കാനാകാതെ അമ്മ നീലം ചതുർവേദി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌ത ഹൃദയഭേദകമായ കുറിപ്പാണ് ചർച്ചയാകുന്നത്.
ഭാര്യയുടെയും അമ്മായിയുടെയും പീഡനം മൂലമാണ് 41 കാരനായ നിഷാന്ത് ത്രിപാഠി ജീവിതം അവസാനിപ്പിച്ചത്. മകൻ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ പേരുള്ള മരുമകൾക്കും മറ്റൊരു ബന്ധുവിനുമെതിരെ അമ്മ പരാതി നൽകിയിരിക്കയാണ്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല
വിവാഹ തർക്കങ്ങളിൽ പുരുഷന്മാരെ സംരക്ഷിക്കാൻ ലിംഗഭേദമില്ലാത്ത നിയമങ്ങൾ ഇല്ലാത്തതിനെച്ചൊല്ലിയുള്ള പ്രതിഷേധങ്ങൾക്കിടയിലാണ്, തന്റെ ആത്മഹത്യയ്ക്ക് ഭാര്യയെ കുറ്റപ്പെടുത്തുന്ന മറ്റൊരു സംഭവം മുംബൈയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്.
നിഷാന്ത് ത്രിപാഠി വൈൽ പാർലെയിലെ ഒരു ഹോട്ടലിൽ ജീവിതം അവസാനിപ്പിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ്, മകന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി അമ്മയുടെ വൈകാരിക പ്രതികരണം.
ഇപ്പോൾ താനൊരു ജീവനുള്ള ശവമായി തോന്നുന്നുവെന്നാണ് വനിതാ അവകാശ സംരക്ഷകയായ നീലം ചതുർവേദിയുടെ വിലാപം. തന്റെ അന്ത്യകർമങ്ങൾ ചെയ്യേണ്ടത് തന്റെ മകനാണെന്നും, പകരം, അവനോട് വിട പറയാനുള്ള വേദന തനിക്കും മകൾക്കും സഹിക്കേണ്ടി വന്നെന്നും അമ്മ വിലപിച്ചു.
പുരുഷന്മാരെ സംരക്ഷിക്കുന്നതിനുള്ള ലിംഗ-നിഷ്പക്ഷ നിയമങ്ങൾ വേണമെന്ന വാദങ്ങളാണ് വീണ്ടും സജീവമായിരിക്കുന്നത്. ഇത്തരം നിരവധി കേസുകൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മകൻ ഇല്ലാതായതോടെ തന്റെ ജീവിതവും അവസാനിച്ചുവെന്നാണ് ദുഃഖം പങ്ക് വച്ച് അമ്മയുടെ കുറിപ്പ്
ഒരു വനിതാ അവകാശ പ്രവർത്തകയാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്. 18 വയസ്സുള്ളപ്പോൾ അറസ്റ്റിലായ കഥയും നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളുടെ ഒരു ആക്ടിവിസ്റ്റിനെ അടയാളപ്പെടുത്തി.
“സഖി കേന്ദ്രത്തിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും, ദുരിതമനുഭവിക്കുന്ന 46,000-ത്തിലധികം സ്ത്രീകളെ അവരുടെ പ്രശ്നങ്ങൾ മറികടക്കാൻ ഞാൻ സഹായിച്ചു, 37,000-ത്തിലധികം സ്ത്രീകൾക്ക് നീതി നേടിക്കൊടുത്തു, ആയിരക്കണക്കിന് സ്ത്രീകൾക്ക് തൊഴിലും പരിശീലനവും നൽകി അവരെ സ്വയംപര്യാപ്തരാക്കാൻ സഹായിച്ചു,” കുറിപ്പിൽ കൂട്ടിച്ചേർത്തു.
താൻ സമ്പത്ത് കുന്നുകൂട്ടിയിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി, തന്റെ രണ്ട് കുട്ടികളെ ഒറ്റയ്ക്കും പരാതികളില്ലാതെയും വളർത്തിയെന്നും ‘അമ്മ എഴുതുന്നു .
തന്റെ മകന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ നിരവധി നടന്മാരെയും ചലച്ചിത്ര പ്രവർത്തകരെയും കുറിച്ചും അവർ പരാമർശിച്ചു. പലരും അവനെ അവരുടെ കുടുംബാംഗമായി കണക്കാക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ താൻ ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് മകൻ ഒരാളോട് പോലും പങ്ക് വച്ചില്ലെന്ന ദുഃഖവും പേറിയാണ് അമ്മയുടെ കുറിപ്പ്.