മുംബൈയിലെ നെഹ്‌റു സെന്ററിൽ ആരംഭിച്ച വേൾഡ് ആർട്ട് കോൺക്ലേവ് (WAC) ആർട്ട് എക്സ്പോ 2025-ന്റെ രണ്ടാം പതിപ്പ് ശ്രദ്ധേയമായി. ഭദ്രദീപം കൊളുത്തി ചടങ്ങിന് തുടക്കമിട്ടു. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ, പ്രശസ്ത കലാകാരന്മാർ, ക്യൂറേറ്റർമാർ, കലാനിരൂപകർ, കലാപ്രേമികൾ എന്നിവരുടെ സാന്നിധ്യം ഉദ്ഘാടന ചടങ്ങിനെ സമ്പന്നമാക്കി.
രാജൻ ജാധവ്, പ്രവീൺ ഗാംഗുര്‍ഡെ, ദിനേശ് അടോലെ എന്നിവർ ചേർന്ന് സംഘടിപ്പിച്ച പരിപാടി മികച്ച പ്രതികരണം നേടി.
മുംബൈയിലെ ബെലാറസ് കോൺസുലേറ്റ് ജനറൽ അലക്സാണ്ടർ മാട്സുകോവ് മുഖ്യാതിഥിയായിരുന്നു. ഖബിയ ഗ്രൂപ്പ് സി.എം.ഡി. കിഷോർ ഖബിയ ജെയിൻ, കോതാരി ഗ്രൂപ്പ് സി.എം.ഡി. ഗണപത് കോതാരി, മഹാരാഷ്ട്ര മുൻ ആർട്ട് ഡയറക്ടർ ജി.ജി. വാഘ്മാരെ, റിട്ട. ജസ്റ്റിസ് ഡോ. ഡി.കെ. സോണവാനെ, ജെ.ജെ. സ്കൂൾ ഓഫ് ആർട്ട് വസന്ത് സോണവാനെ, പ്രൊഫ്. മൊഗ്ലൻ ശ്രാവസ്തി, സാംഘകായ ഫൗണ്ടേഷൻ ഡോ. ഭാന്തെ പ്രഷിൽ രത്ന, ഭാരത് ദാഭോൽക്കർ, ഭഗവാൻ റാംപുറെ തുടങ്ങി നിരവധി പ്രമുഖർ വിശിഷ്ടാത്ഥികളായിരുന്നു.

സമൂഹത്തെ രൂപപ്പെടുത്തുന്നതിലും സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിലും കലയുടെ പങ്ക് ആശംസാ പ്രസംഗങ്ങളിൽ അതിഥികൾ പരാമർശിച്ചു. ഡോ. ഭാന്തെ പ്രഷിൽ രത്ന ഇന്ത്യയുടെ സമ്പന്നമായ കലാ പാരമ്പര്യത്തെ പ്രകീർത്തിച്ച് സംസാരിച്ചു. അലക്സാണ്ടർ മാട്സുകോവ് WACയുടെ ആഗോള കലാസഹകരണ ശ്രമങ്ങളെ പ്രശംസിച്ചു. സാമൂഹിക സാംസ്കാരിക അവബോധം സൃഷ്ടിക്കുന്നതിൽ കലാകാരന്മാരുടെ പങ്കിനെ കുറിച്ച് ജസ്റ്റിസ് ഡോ. ഡി.കെ. സോണവാനെ സംസാരിച്ചു.
WACയുടെ ആഗോള വ്യാപ്തി പ്രതിഫലിപ്പിക്കുന്നതായിരുന്നു ലണ്ടനിൽ നിന്ന് എത്തിയ കലാകാരൻ ജോൺ ഡബിൾ ഡി.യുടെ പ്രത്യേക പരാമർശം .
തുടർന്ന് നടന്ന പത്രസമ്മേളനത്തിൽ WAC ആർട്ട് എക്സ്പോയുടെ വൈവിധ്യമാർന്ന കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാനും മുംബൈയെ ആഗോള കലാ കേന്ദ്രമായി സ്ഥാപിക്കാനുമുള്ള ദൗത്യത്തെക്കുറിച്ച് സംഘാടകരും അതിഥികളും ചർച്ച ചെയ്തു.
Answers OneWorld എന്ന മീഡിയ, ഇവന്റ്, എക്സിബിഷൻ കമ്പനിയാണ് എക്സ്പോ സംഘടിപ്പിച്ചത്. അസോസിയേറ്റ് മീഡിയ പാർട്ടണർ രാജ്‌കുമാർ ശർമ (കല സംവാദ്) പിആർ, പബ്ലിസിറ്റി പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിച്ചു.
വേൾഡ് ആർട്ട് കോൺക്ലേവ് ആർട്ട് എക്സ്പോ 2025 കലാപ്രദർശനങ്ങൾ, പാനൽ ചർച്ചകൾ എന്നിവ ഉൾപ്പെടെ നിരവധി പരിപാടികൾ മാർച്ച് 9, 2025 വരെയാണ് അവതരിപ്പിക്കുന്നത്.