BSNLEU ജില്ലാ വർക്കിംഗ് വുമൺസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാർവദേശീയ മഹിളാ ദിനം ആചരിച്ചു .
സാന്താക്രൂസ് BSNL സംസ്ഥാന മേധാവിയുടെ ഓഫീസിൽ BSNL എംപ്ലോയീസ് യൂണിയൻ ജില്ലാ വർക്കിംഗ് വുമൺസ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാർവദേശീയ മഹിളാദിനം ആചരിച്ചു.
സാന്താക്രൂസ് പോലീസ് സ്റ്റേഷൻ വനിത സബ് ഇൻസ്പെക്ടർ സുചിത ദേശ്‌മുഖ് ആഘോഷ ചടങ്ങിൻ്റെ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി. ടെലികോം വർക്കിംഗ് വുമൺസ് ഓർഗനൈസേഷൻ ( TWWO ) പ്രസിഡൻ്റ് ഡോ. ഉർവശി മുഖ്യാതിഥിയായിരുന്നു.
BSNLEU ജില്ലാ പ്രസിഡൻ്റ് യൂസഫ് ഹുസൈൻ അധ്യക്ഷനായി. BSNLEU WWCC മഹാരാഷ്ട്ര സർക്കിൾ കൺവീനർ സുചിത പട്ണേക്കർ , മുംബയ് കൺവിനർ മാധവി മാനേ , TWWO കൺവീനർ രശ്മി ശർമ്മ, BSNLEU മഹാരാഷ്ട്ര സംസ്ഥാന വൈസ് പ്രസിഡൻ്റ് ഗണേഷ് ഹിങ്കേ, ജില്ലാ വൈസ് പ്രസിഡൻ്റ് യശ്വന്ത് കേക്കരേ, BSNLEU. ജില്ലാ സെക്രട്ടറി മഹേഷ് ആർക്കൽ, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ദിലീപ് ദേവ്ക്കർ, അരുൺ ഗാഡി, പ്രശാന്ത് കുൽക്കർണി, രേഖ പഞ്ചൽ, സലോമി, അയൂബ് ഖാൻ, BSNLEU മീഡിയ കോ – ഓർഡിനേറ്റർ വി. പി. ശിവകുമാർ എന്നിവർ സംസാരിച്ചു. മഹിളാ ദിനാഘോഷത്തിൽ നൂറു കണക്കിനു വനിതാ ജീവനക്കാരും പുരുഷന്മാരും പങ്കെടുത്തു .