വാസൻ വീരച്ചേരി എഴുതിയ “സ്വപ്നങ്ങൾക്കുമപ്പുറം” എന്ന ചെറുകഥാസമാഹാരം പ്രകാശനം ചെയ്തു.
നവി മുംബൈ നെരൂൾ ആഗ്രികോളി സംസ്കൃതി ഭവനിൽ നടന്ന സീവുഡ് മലയാളി സമാജത്തിന്റെ 23 വാർഷികാഘോഷ വേദിയിൽ വച്ച് പ്രശസ്ത മലയാളം വിവർത്തകയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ ലീല സർക്കാർ പ്രശസ്ത ന്യൂറോ സർജൻ സുനിൽ കുട്ടിക്ക് നൽകി പ്രകാശനം ചെയ്തു.
സീവുഡ്സ് സമാജത്തിന്റെ അംഗം കൂടിയായ വാസൻ വീരച്ചേരിയുടെ ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചത് കേരളത്തിലെ മഷി ബുക്‌സാണ്.

പ്രശസ്ത മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ പി ആർ. സഞ്ജയ് പുസ്തക പരിചയം നടത്തി. കെയർ ഫോർ മുംബൈ സെക്രട്ടറി പ്രിയ വർഗീസ്, മാധ്യമ പ്രവർത്തകൻ പ്രേംലാൽ, സീവുഡ് മലയാളി സമാജം സെക്രട്ടറി രാജീവ് നായർ, പ്രസിഡന്റ് നന്ദകുമാർ, ട്രഷറർ ശിവദാസൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രകാശന കർമ്മം നിർവഹിച്ചത്.
കേരളീയ കേന്ദ്ര സംഘടനയുടെ ജനറൽ സെക്രട്ടറി ടി എൻ ഹരിഹരൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.