ആൾ ഇന്ത്യ മലയാളി അസോസിയേഷൻ മഹാരാഷ്ട്ര സംസ്ഥാന വനിതാവേദിയുടെ നേതൃത്വത്തിൽ മാർച്ച് 8-ന് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. മലാഡ് ആസ്ഥാനമായ മുംബൈ കേരളീയ സമിതിയുടെ വേദിയിൽ നടന്ന ചടങ്ങ് ഭദ്രദീപം കൊളുത്തി ആരംഭിച്ചു. വനിതാവേദി കൺവീനർ രാഖി സുനിൽ വനിതാദിനാഘോഷത്തിന്റെ പ്രാധാന്യം വിശദീകരിച്ചാണ് സ്വാഗതം ആശംസിച്ച് സംസാരിച്ചത്. സമൂഹത്തിൽ സ്ത്രീകളുടെ സംഭാവനകൾ ശ്ലാഘനീയമാണെന്ന് അധ്യക്ഷൻ ടി.എ. ഖാലിദ് പറഞ്ഞു.

വിശിഷ്ട വ്യക്തികളായ കാർത്യായനി മേനോൻ (സെക്രട്ടറി, ജെഹംഗീർ ആർട്ട് ഗാലറി), അഡ്വ. പത്മ ദിവാകരൻ (റിട്ട. ഡെപ്യൂട്ടി കമീഷണർ, ഇൻകം ടാക്സ്, സാമൂഹ്യ പ്രവർത്തക), ഡോ. സ്മിത എസ്. ചവാൻ (കോവിഡ് വാരിയർ, കോപ്പർ ആശുപത്രിയിലെ പ്രൊഫസർ), സവിത തോംബറെ (പോക്സോ, ബലാത്സംഗ കേസുകൾ കൈകാര്യം ചെയ്ത മുതിർന്ന പൊലീസ് ഇൻസ്‌പെക്ടർ), അർച്ചന ശുക്ല (BBC വേൾഡ് ന്യൂസിലെ ബിസിനസ് കറസ്‌പോണ്ടന്റ്) എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ആദരവ് ഏറ്റു വാങ്ങിയ വനിതകൾ അനുഭവങ്ങൾ പങ്കുവെച്ചു. പ്രൊഫ. പ്രത്മാ നേമാനി EFT സെഷൻ സംഘടിപ്പിച്ചു. അംഗങ്ങൾ ചേർന്നാലപിച്ച വനിതാ ദിന ഗാനങ്ങൾ ശ്രദ്ധേയമായി
എയ്‌മ കമ്മിറ്റി അംഗങ്ങളും ബോംബെ കേരളീയ സമിതി മലാഡ് കമ്മിറ്റി അംഗങ്ങളും അതിഥികളും ആഘോഷത്തിൽ പങ്കെടുത്തു. പി.എൻ. മുരളീധരൻ, എം.എസ്. ദാസ്, കെ.പി. ഗോപാലകൃഷ്ണൻ, ഇ. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. For more photos of the event click here