മെഗാ ഷോകൾ മാത്രമല്ല, നൂതനമായ ആശയങ്ങളും സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിക്കുന്ന പരിപാടികൾ കൂടാതെ മുംബൈയിലെ യുവപ്രതിഭകളെ കൂടി ചേർത്ത് പിടിച്ചാണ് ന്യൂ ബോംബെ കൾച്ചറൽ സെന്റർ ഇതര സമാജങ്ങൾക്കിടയിൽ പുതിയ പാത തുറക്കുന്നത്.
എൻ ബി സി സിയുടെ കലാ സാംസ്‌കാരിക പരിപാടികളിൽ വനിതകളുടെയും യുവാക്കളുടെയും പ്രാതിനിധ്യം ശ്ലാഘനീയമാണ്. കഴിഞ്ഞ സിനിമാ ടെലിവിഷൻ അവാർഡ് ദാന ചടങ്ങിൽ താരങ്ങളെ വിസ്മയിപ്പിച്ചായിരുന്നു സമാജത്തിലെ യുവ പ്രതിഭകൾ വേദിയെ ത്രസിപ്പിച്ചത്. ഓൺലൈനിൽ ഇതിനകം പത്ത് ലക്ഷത്തോളം കാഴ്ചക്കാരെയാണ് ഈ നൃത്തപരിപാടികൾ നേടിയത് Click here to view the video .
ഇപ്പോഴിതാ മറ്റൊരു വ്യത്യസ്തമായ കലാ വിരുന്നിനായി വേദിയൊരുക്കുകയാണ് ഖോപ്പർകർണ ആസ്ഥാനമായ ന്യൂ ബോംബെ കൾച്ചറൽ സെന്റർ . മുംബൈയിലെ സംഗീത പ്രതിഭകളെ അണിനിരത്തിയാണ് ഫോക് ലോർ അവാർഡ് ജേതാവ് സുരേഷ് പള്ളിപ്പാറ നയിക്കുന്ന സംഗീത നിശ സംഘടിപ്പിക്കുന്നത്.
കൈരളി ടി വിയിൽ ആംചി മുംബൈ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ യുവ ഗായകരായ അമൃത നായർ, ശ്യാംലാൽ കൂടാതെ നവീൻ നളിനാക്ഷൻ, വിനിൽ നളിനാക്ഷൻ തുടങ്ങിയവരാണ് നാടൻ പാട്ടും സിനിമാ പാട്ടുകളുമായി സംഗീതപരിപാടിക്ക് മിഴിവേകുന്നത്. പ്രവേശനം സൗജന്യം.