വനിതാ ദിനത്തിന്റെ ഭാഗമായി, പൻവേൽ എസ് എൻ ഡി പി യോഗം വനിതാ സംഘം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് വേറിട്ട അനുഭവമായി.
മാർച്ച് 09 ഞായറാഴ്ച വൈകുന്നേരം 3.30 മുതൽ 7.00 മണി വരെയാണ് വരെയാണ് സ്ത്രീജന്യ രോഗങ്ങളും പ്രതിവിധികളും സംബന്ധിച്ച ബോധവത്ക്കരണ ക്ലാസ്സ് ന്യുപൻവേൽ സെക്ടർ-2 ൽ ജാഗ്രുതി പ്രകൽപ് ഹാളിൽ സംഘടിപ്പിച്ചത്.

നവി മുംബൈയിലെ അറിയപ്പെടുന്ന പ്രസവചികിത്സാവിദഗ്‌ദ്ധനും ഗൈനെകൊളെജിസ്റ്റുമായ ഡോ. അനുജ തോമസ് നയിച്ച ക്ലാസ്സിൽ സംശയങ്ങൾ ദൂരീകരിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. തുടർന്ന് വനിതാ സംഘം അംഗങ്ങളായ വിലാസിനി മോഹൻ, ദിവ്യ ജിജി, ഷീബ ജയകുമാർ, ബിന്ദു സജീവ് എന്നിവരുടെ ഗാനാലാപനവും ഉണ്ടായിരുന്നു.
നാല് വർഷത്തിന് ശേഷമാണ്, ഒരു മെഡിക്കൽ ക്യാമ്പ്, വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്നത്. നിരവധി പേർ പങ്കെടുത്ത മെഡിക്കൽ ക്യാമ്പ് വേറിട്ട അനുഭവമായെന്നും തുടർന്നും വിവിധ രോഗങ്ങളെ ആസ്പദമാക്കി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും വനിതാ സംഘം പൻവേൽ യൂണിറ്റ് സെക്രട്ടറി സ്മിതാ ബിനു പറഞ്ഞു.