പ്രശസ്ത പിന്നണി ഗായകരായ വിധു പ്രതാപും ജ്യോത്സ്‌ന രാധാകൃഷ്ണനും നയിക്കുന്ന സംഗീത പരിപാടിക്കായി മുംബൈ നഗരമൊരുങ്ങുന്നു. ഷൺമുഖാനന്ദ ഹാളിൽ ഏപ്രിൽ ആറിന് ഞായറാഴ്ച വൈകീട്ട് ആറ് മണി മുതലാണ് സംഗീതനിശ.
മുംബൈയിലെ യുവപ്രതിഭകൾ നേതൃത്വം നൽകുന്ന ഇന്ത്യ 24 സ്റ്റുഡിയോ മീഡിയ ഹൗസ് സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം നന്മയുടെ സന്ദേശം കൂടിയാണ് ചേർത്ത് പിടിക്കുന്നത്.
സംഗീതനിശയുടെ ഒരു ഭാഗം ചാരിറ്റി പ്രവർത്തങ്ങൾക്കായി വിനിയോഗിക്കുമെന്നും അതിനായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃകയായി പ്രവർത്തിക്കുന്ന കെയർ ഫോർ മുംബൈയ്ക്ക് കൈമാറുമെന്നും ഡയറക്ടർ അനീഷ് മേനോൻ അറിയിച്ചു. ഇതിനകം നിരവധി ജീവകാരുണ്യ പ്രവർത്തങ്ങളിലൂടെ മാതൃകയായ കെയർ ഫോർ മുംബൈ വയനാട് ചൂരൽമലയിൽ സർവ്വതും നഷ്ടപ്പെട്ട ദുരിതബാധിതർക്ക് 4 വീടുകൾ നിർമ്മിച്ച് നൽകുവാനാണ് പുതിയ പദ്ധതി.
പാസുകൾ ബുക്ക് മൈ ഷോയിൽ ലഭ്യമാണ്.
