അർബുദത്തിനെതിരെ ബോധവത്കരണം വ്യാപകമാക്കണമെന്ന് ഡോ. ശൈലേഷ് ശ്രീകണ്‌ഠേ

ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'അര്‍ബുദവും സമൂഹവും' എന്ന വിഷയത്തില്‍ സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ടാറ്റാ മെമ്മോറിയല്‍ ഹോസ്​പിറ്റലിലെ ഡോ. ശൈലേഷ് ശ്രീകണ്‌ഠേ.

0

തിരക്ക് പിടിച്ച നഗര ജീവിതശൈലി നയിക്കുന്ന മുംബൈ പോലുള്ള നഗരങ്ങളിൽ അർബുദ ബോധവത്കരണ പരിപാടികളിലൂടെ ജീവിത ശൈലികൾ മാറ്റിയെടുക്കാൻ കഴിയണമെന്ന് ഡോ ശൈലേഷ് പറഞ്ഞു. ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘അര്‍ബുദവും സമൂഹവും’ എന്ന വിഷയത്തില്‍ സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സെമിനാർ നയിച്ച ടാറ്റാ മെമ്മോറിയല്‍ ഹോസ്​പിറ്റലിലെ ഡോ. ശൈലേഷ് ശ്രീകണ്‌ഠേ.

ടാറ്റാ മെമ്മോറിയല്‍ ഹോസ്​പിറ്റലിന്റെ സഹകരണത്തോടെ ‘അര്‍ബുദവും സമൂഹവും’ എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. സമിതിയുടെ ചെമ്പൂര്‍ കോംപ്ലക്‌സില്‍ നടന്ന പരിപാടിയിൽ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു. ഡോക്ടര്‍മാരായ ശലാഖ ജോഷി സ്തനാര്‍ബുദത്തെക്കുറിച്ചും വിക്രം ചൗധരി കുടലിനെ ബാധിക്കുന്ന അര്‍ബുദത്തെക്കുറിച്ചും ശ്വേതാ റായ് ഗര്‍ഭാശയ അര്‍ബുദത്തെക്കുറിച്ചും മനീഷ് ഭണ്ഡാരെ അര്‍ബുദം വരുന്നതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചും സംസാരിച്ചു.

രോഗകാരണത്തെക്കുറിച്ചുള്ള ധാരണക്കുറവും, ജീവിതശൈലിയിലുണ്ടായ മാറ്റവും മൂലമാണ് അര്‍ബുദം വ്യാപകമാവുന്നതെന്നു ഡോ. ശൈലേഷ് ശ്രീകണ്‌ഠേ അഭിപ്രായപ്പെട്ടു. ഡെപ്യൂട്ടി ചാരിറ്റി കമ്മിഷണര്‍ സുവര്‍ണാ കാണ്ടേള്‍വാള്‍ വിശിഷ്ടാതിഥിയായിരുന്നു. സമിതി പ്രസിഡന്റ് എന്‍. ശശിധരന്‍ സ്വാഗതം പറഞ്ഞു. എന്‍.എസ്. സലിംകുമാര്‍, ഒ.കെ. പ്രസാദ്, പി. പ്രിഥ്വിരാജ്, കെ. ഗോപിദാസ്, ശ്രീരത്‌നന്‍ നാണു, മായാസഹജന്‍ എന്നിവരും പങ്കെടുത്തു. ശശാങ്കന്‍, സുനില്‍കുമാര്‍, നിഖില്‍, അശ്വിന്‍, സുമിന്‍, സുമേഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
_____________________________________________

ബാലചന്ദ്രൻ ചുള്ളിക്കാടിനെതിരെ ആഞ്ഞടിച്ചു മുരുകൻ കാട്ടാക്കട; മുംബൈയിലെ പ്രമുഖരും പ്രതികരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here