ചരിത്രം കുറിച്ച് കുറൂരമ്മ

മുംബൈയിലെ പ്രശസ്ത നാടക ട്രൂപ്പായ സാരഥി തീയറ്റേഴ്സ് ഒരുക്കിയ "കുറൂരമ്മ"യുടെ ഇരുപത്തി അഞ്ചാമത് സ്റ്റേജിനായാണ് താക്കുർളിയിൽ വേദിയൊരുങ്ങത്.

0

മുംബൈ നാടക വേദിയുടെ ചരിത്രത്തിലാദ്യമായാണ് ഒരു നാടകം ഇത്രയധികം വേദികൾ പൂർത്തിയാക്കുന്നത്. മുംബൈയിലെ പ്രശസ്ത നാടക ട്രൂപ്പായ സാരഥി തീയറ്റേഴ്സ് ഒരുക്കിയ “കുറൂരമ്മ”യുടെ ഇരുപത്തി അഞ്ചാമത് സ്റ്റേജിനായാണ് താക്കുർളിയിൽ വേദിയൊരുങ്ങത്. മുംബൈ സാരഥിയും ഗുരു നായർ പ്രൊഡക്ഷൻസും ചേർന്ന് താക്കുർളി മുത്തപ്പൻ മഠപ്പുര ട്രസ്റ്റിന്റെ സഹകരണത്തോടെയായിരിക്കും നാടകം അരങ്ങേറുക.

മുംബൈയിലെ നാടക പ്രേമികൾക്ക് വിഷുക്കൈ നീട്ടമായി കാഴ്ച വയ്ക്കുന്ന ഈ പ്രദർശനവേളക്ക് സാക്ഷ്യം വഹിക്കാൻ മലയാള സിനിമയിലെ രണ്ടു പ്രമുഖ താരങ്ങളും പങ്കെടുക്കും. ദേശീയ അവാർഡ് ജേതാവ് സലീം കുമാറും, മലയാള സിനിമയുടെ സ്വന്തം അമ്മ കവിയൂർ പൊന്നമ്മയും ചടങ്ങിൽ പങ്കെടുക്കും.

ദിനേശ് പള്ളത്ത് രചന നിർവഹിച്ച നാടകത്തിന്റെ സംവിധാന ചുമതല ദേവരാജനാണ്. മോഹൻ സിത്താര സംഗീതവും ആർട്ടിസ്റ് സുജാതൻ രംഗപാടവും നിർവഹിച്ചു. സന്തോഷ് സാരഥി, പ്രസാദ് ഷൊർണൂർ, രാജൻ, വിജയൻ പുല്ലാട്, ജനാർദ്ദനൻ, ഉഷാ നായർ, ശ്രുതി തുടങ്ങി മുംബൈയിലെ കലാകാരന്മാർ അണി നിരക്കുന്ന നാടകത്തിന്റെ നിർമ്മാണ ചുമതല വഹിക്കുന്നത് സന്തോഷ് കുമാറും പ്രോമോദ് പണിക്കരും ചേർന്നാണ്.

2018 ഏപ്രിൽ 15ന് വൈകുന്നേരം 6 മണിക്ക് താക്കുർളി മഹിള സമിതി ഇംഗ്ലീഷ് ഹൈസ്കൂൾ അങ്കണത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ നഗരത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 8308271111 / 9960876666

____________________________________
ചുള്ളിക്കാടിനെതിരെ ആഞ്ഞടിച്ചു മുരുകൻ കാട്ടാക്കട; മുംബൈയിലെ പ്രമുഖരും പ്രതികരിക്കുന്നു.
ആംചി മുംബൈ 500 എപ്പിസോഡിലേക്ക്
മാതൃകയായി ബാലാജി ഗാർഡൻ

 

LEAVE A REPLY

Please enter your comment!
Please enter your name here